ഫോ​ക്ക​സ് ദ​മ്മാം ഡി​വി​ഷ​ൻ ന​ട​ത്തി​യ ഇ​ഫ്താ​ർ സം​ഗ​മം

ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ യു​വാ​ക്ക​ൾ മു​ന്നി​ട്ടി​റ​ങ്ങ​ണം -ഫോ​ക്ക​സ്

ദ​മ്മാം: രാ​ജ്യ​ത്തി​​ന്റെ ഭ​ര​ണ​ഘ​ട​നാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കേ​ണ്ട ഉ​ത്ത​ര​വാ​ദി​ത്തം യു​വാ​ക്ക​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന് ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ൽ ദ​മ്മാം ഡി​വി​ഷ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു. മ​തേ​ത​ര കാ​ഴ്ച​പ്പാ​ടു​ള്ള​വ​രും വി​ദ്യാ​ഭ്യാ​സ​സ​മ്പ​ന്ന​രും രാ​ജ്യ​ത്തി​ന്റെ ഉ​ന്ന​ത പ​ദ​വി​ക​ളി​ലേ​ക്ക് വ​രു​ന്ന​ത് ന്യൂ​ന​പ​ക്ഷ വേ​ട്ട​യ്ക്കും പ​ക്ഷ​പാ​ത​പ​ര​മാ​യ തീ​രു​മാ​ന​ങ്ങ​ൾ​ക്കും അ​റു​തി വ​രു​ത്താ​ൻ സ​ഹാ​യി​ക്കും.

മു​ഹ​മ്മ​ദ് ദീ​പ​ക്കി​നെ​പ്പോ​ലു​ള്ള യു​വാ​ക്ക​ൾ രാ​ജ്യ​ത്തി​​ന്റെ പ്ര​തീ​ക്ഷ​യാ​ണെ​ന്നും ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ സു​ര​ക്ഷി​ത​രാ​ണെ​ന്ന് വെ​റു​തെ പ​റ​ഞ്ഞ് സ​മാ​ധാ​നി​ച്ചി​രി​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്നും ദ​മ്മാ​മി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ മീ​റ്റ് വി​ല​യി​രു​ത്തി. ‘ഇ​ന്ത്യ​ൻ മു​സ്​​ലിം​ക​ൾ: പ്ര​തീ​ക്ഷ​ക​ൾ, വെ​ല്ലു​വി​ളി​ക​ൾ’ എ​ന്ന വി​ഷ​യ​ത്തി​ൽ ഫൈ​സ​ൽ ഇ​രി​ക്കൂ​ർ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫോ​ക്ക​സ് ഇ​ന്റ​ർ​നാ​ഷ​ന​ലി​ൽ​നി​ന്നും സേ​വ​ന​മ​നു​ഷ്ഠി​ച്ച് വി​ര​മി​ച്ച ദ​മ്മാം ഡി​വി​ഷ​ൻ അം​ഗ​ങ്ങ​ളാ​യ ന​സീ​മു​സ്സ​ബാ​ഹ്, ന​സീം അ​ബ്​​ദു​റ​ഹ്​​മാ​ൻ, മു​ജീ​ബ് റ​ഹ്​​മാ​ൻ, തൗ​ഫീ​ഖ്, അ​ഷ്‌​റ​ഫ്‌ ക​ക്കോ​വ്, അ​ബ്​​ദു​ൽ സ​ലാം എ​ന്നി​വ​രെ ച​ട​ങ്ങി​ൽ ആ​ദ​രി​ച്ചു. ഡി​വി​ഷ​ന​ൽ ഡ​യ​റ​ക്ട​ർ മു​ഹ​മ്മ​ദ് റ​ബീ ഇ​ബ്രാ​ഹിം, ഡി​വി​ഷ​ന​ൽ ഓ​പ​റേ​ഷ​ൻ​സ് മാ​നേ​ജ​ർ അ​ൻ​ഷാ​ദ് കാ​വി​ൽ, അ​ഡ്മി​ൻ മാ​നേ​ജ​ർ അ​ശ്വ​ന്ത്, പി.​എ​ച്ച്. സ​മീ​ർ (ഐ.​ഐ.​സി ദ​മ്മാം) എ​ന്നി​വ​ർ ച​ട​ങ്ങി​ൽ സം​സാ​രി​ച്ചു.

Tags:    
News Summary - Youth should come forward to protect constitutional rights - Focus

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.