കോ​ശി ലൂ​ക്കോ​സി​െൻറ കു​ടും​ബ​ത്തി​ന് കേ​ളി കു​ടും​ബ സു​ര​ക്ഷ ഫ​ണ്ട് കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ എം.​എ​ൽ.​എ ഫ​ണ്ട് കൈ​മാ​റു​ന്നു

കോ​ശി ലൂ​ക്കോ​സി​െൻറ കു​ടും​ബ​ത്തി​ന് കേ​ളി കു​ടുംബ സു​ര​ക്ഷാ ഫ​ണ്ട് കൈ​മാ​റി

റി​യാ​ദ്: കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി പ്ര​വാ​സി​ക​ൾ​ക്കാ​യി ഏ​ർ​പ്പെ​ടു​ത്തി​യ കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട് കൊ​ട്ടാ​ര​ക്ക​ര സ്വ​ദേ​ശി പ​രേ​ത​നാ​യ കോ​ശി ലൂ​ക്കോ​സി​െൻറ കു​ടും​ബ​ത്തി​ന് കൈ​മാ​റി. കൊ​ട്ടാ​ര​ക്ക​ര​യി​ലെ സി.​പി.​എം ഏ​രി​യ ക​മ്മ​റ്റി ഓ​ഫീ​സി​ൽ വെ​ച്ചാ​ണ് ച​ട​ങ്ങ് സം​ഘ​ടി​പ്പി​ച്ച​ത്. കേ​ര​ള പ്ര​വാ​സി സം​ഘം ഏ​രി​യ സെ​ക്ര​ട്ട​റി ബെ​ന്നി ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ വെ​ച്ച്, സി.​പി.​എം കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​വും കൊ​ട്ടാ​ര​ക്ക​ര എം.​എ​ൽ.​എ​യു​മാ​യ കെ.​എ​ൻ. ബാ​ല​ഗോ​പാ​ൽ ഫ​ണ്ട് തു​ക കോ​ശി ലൂ​ക്കോ​സി​െൻറ ഭാ​ര്യ ലീ​ലാ​മ്മ കോ​ശി​ക്ക് കൈ​മാ​റി.

ക​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി അ​ൽ​ഖ​ർ​ജ് സ​നാ​ഇ​യ്യ​യി​ൽ പ്ല​മ്പി​ങ്-​ഇ​ല​ക്ട്രി​ക്ക​ൽ ഷോ​പ്പ് ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന കോ​ശി ലൂ​ക്കോ​സ്, അ​വ​ധി​ക്കാ​യി നാ​ട്ടി​ലെ​ത്തി​യ സ​മ​യ​ത്താ​ണ് മ​ര​ണ​മ​ട​ഞ്ഞ​ത്. പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കി​ട​യി​ൽ അ​പ്ര​തീ​ക്ഷി​ത വി​യോ​ഗ​ങ്ങ​ൾ സം​ഭ​വി​ക്കു​മ്പോ​ൾ അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്ക് താ​ൽ​ക്കാ​ലി​ക ആ​ശ്വാ​സം ന​ൽ​കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ കേ​ളി ക​ഴി​ഞ്ഞ വ​ർ​ഷം ആ​രം​ഭി​ച്ച പ​ദ്ധ​തി​യാ​ണ് കു​ടും​ബ സു​ര​ക്ഷാ ഫ​ണ്ട്.

ഫ​ണ്ട് കൈ​മാ​റ്റ ച​ട​ങ്ങി​ൽ കേ​ളി അ​ൽ​ഖ​ർ​ജ് ഏ​രി​യ ക​മ്മി​റ്റി അം​ഗം ജ​യ​ൻ, കോ​ശി ലൂ​ക്കോ​സി​െൻറ മ​ക​ൻ റെ​ജി ലൂ​ക്കോ​സ്, കേ​ളി മു​ൻ അം​ഗ​ങ്ങ​ളാ​യ ബേ​ബി​ക്കു​ട്ടി, ഓ​മ​ന​ക്കു​ട്ട​ൻ, സി.​പി.​എം കൊ​ട്ടാ​ര​ക്ക​ര ഏ​രി​യ സെ​ക്ര​ട്ട​റി പി.​കെ. ജോ​ൺ​സ​ൻ, കൊ​ട്ടാ​ര​ക്ക​ര മു​നി​സി​പ്പ​ൽ മു​ൻ ചെ​യ​ർ​മാ​ൻ എ​സ്.​ആ​ർ. ര​മേ​ശ് എ​ന്നി​വ​രും കേ​ര​ള പ്ര​വാ​സി സം​ഘം ഭാ​ര​വാ​ഹി​ക​ളും പ​ങ്കെ​ടു​ത്തു. ച​ട​ങ്ങി​ൽ കേ​ളി കേ​ന്ദ്ര ക​മ്മി​റ്റി അം​ഗ​മാ​യി​രു​ന്ന ബേ​ബി​ക്കു​ട്ടി സ്വാ​ഗ​ത​വും, കേ​ളി ന്യൂ ​സ​ന​യ്യ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സെ​ക്ര​ട്ട​റി ബൈ​ജു ബാ​ല​ച​ന്ദ്ര​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Keli hands over family welfare fund to Koshy Lucose's family

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.