അ​ഫ്സ​ൽ നി​സാ​റി​നു​ള്ള ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം

കി​ഷോ​ർ ഇ. ​നി​സാം കൈ​മാ​റു​ന്നു

അ​ഫ്സ​ൽ നി​സാ​റി​ന് കേ​ളി യാ​ത്ര​യ​യ​പ്പ് ന​ൽ​കി

റി​യാ​ദ്: പ്ര​വാ​സം അ​വ​സാ​നി​പ്പി​ച്ച് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്ന കേ​ളി ക​ലാ​സാം​സ്​​കാ​രി​ക വേ​ദി ബ​ദീ​അ ഏ​രി​യ ക​മ്മി​റ്റി അം​ഗ​വും ബ​ദീ​അ യൂ​നി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ അ​ഫ്സ​ൽ നി​സാ​റി​ന് ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ യാ​ത്ര​യ​യ​പ്പ് ന​ൽ​കി. 35 വ​ർ​ഷ​ത്തോ​ള​മാ​യി ബ​ദീ​അ​യി​ലെ ഒ​രു താ​ക്കോ​ൽ​ക്ക​ട​യി​ൽ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്ന അ​ഫ്സ​ൽ നി​സാ​ർ കൊ​ല്ലം ജി​ല്ല​യി​ലെ പ​ള്ളി​മു​ക്ക് സ്വ​ദേ​ശി​യാ​ണ്. കേ​ളി ബ​ദീ​അ​യ ഏ​രി​യ ക​മ്മി​റ്റി ഓ​ഫി​സി​ൽ ഒ​രു​ക്കി​യ യാ​ത്ര​യ​യ​പ്പ് യോ​ഗ​ത്തി​ൽ ഏ​രി​യ ആ​ക്റ്റി​ങ്​ പ്ര​സി​ഡ​ൻ​റ്​ സ​ത്യ​വാ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഏ​രി​യ സെ​ക്ര​ട്ട​റി കി​ഷോ​ർ ഇ. ​നി​സാം സ്വാ​ഗ​തം പ​റ​ഞ്ഞു. ഏ​രി​യ ര​ക്ഷാ​ധി​കാ​രി ആ​ക്റ്റി​ങ്​ ക​ൺ​വീ​ന​ർ റ​ഫീ​ഖ് പാ​ല​ത്ത്, കേ​ന്ദ്ര​ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ പ്ര​ദീ​പ് ആ​റ്റി​ങ്ങ​ൽ, നി​സാ​റു​ദ്ദീ​ൻ, ഏ​രി​യ ട്ര​ഷ​റ​ർ മു​സ്ത​ഫ വ​ളാ​ഞ്ചേ​രി, ഏ​രി​യ ജോ.​ ​സെ​ക്ര​ട്ട​റി​മാ​രാ​യ സ​ര​സ​ൻ, കെ.​എ​ൻ. ഷാ​ജി, ഏ​രി​യ ജോ.​ ​ട്ര​ഷ​റ​ർ ജ​ർ​നെ​റ്റ് നെ​ൽ​സ​ൺ, യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ വി​ജ​യ​ൻ, സെ​ക്ര​ട്ട​റി ഹ​ക്കീം റാ​വൂ​ത്ത​ർ, ഏ​രി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ഫൈ​സ​ൽ നി​ല​മ്പൂ​ർ, നി​യാ​സ്, മു​ര​ളി, സു​വൈ​ദി യൂ​നി​റ്റ് അം​ഗം ധ​ർ​മ​ൻ, ബ​ദീ​അ യൂ​നി​റ്റ് അം​ഗ​ങ്ങ​ളാ​യ മ​ണി​യ​ൻ, ര​വി, ബൈ​ജു കു​മാ​ർ, ഷു​ബ്ര യൂ​നി​റ്റ് പ്ര​സി​ഡ​ൻ​റ്​ ദി​നേ​ശ​ൻ, ര​തീ​ഷ് ര​മ​ണ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. ഏ​രി​യ ക​മ്മി​റ്റി​യു​ടെ ഉ​പ​ഹാ​രം കി​ഷോ​ർ ഇ. ​നി​സാ​മും യൂ​നി​റ്റി​​ന്റെ ഉ​പ​ഹാ​രം ഹ​ക്കീം റാ​വൂ​ത്ത​റും കൈ​മാ​റി. അ​ഫ്സ​ൽ നി​സാ​ർ യാ​ത്ര​യ​യ​പ്പി​ന് ന​ന്ദി പ​റ​ഞ്ഞു.

Tags:    
News Summary - Keli given farewell party to Afsal Nisar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.