ഖത്തീഫിൽ കൊല്ലപ്പെട്ട ഭീകരൻ പിടികിട്ടാപ്പുള്ളി

ദമ്മാം: ഖത്തീഫിൽ സുരക്ഷാസേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട ഭീകരൻ നിരവധി തീവ്രവാദ കേസുകളിലെ പിടികിട്ടാപ്പുള്ളി. അബ്‌ദുല്ല ബിൻ മിർസ അൽകല്ലാഫ് ആണ് കൊല്ലപ്പെട്ടതെന്ന്​ ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഖത്തീഫിലെ അവാമിയ്യയിൽ ചൊവ്വാഴ്​ച രാത്രിയാണ്​​ സംഭവം. അവാമിയക്കും ഖുദൈഹിനുമിടയിൽ ​വാഹന പരിശോധനക്കിടെയാണ്​ ഏറ്റുമുട്ടലുണ്ടായത്​. സുരക്ഷാസേന പരിശോധനക്കായി വാഹനം നിർത്താൻ ആവശ്യപ്പെ​െട്ടങ്കിലും പൊടുന്നനെ വെടിയുതിർക്കുകയായിരുന്നു. സുരക്ഷാ സേനയുടെ പ്രത്യാക്രമണത്തിലാണ്​ ഭീകരൻ കൊല്ലപ്പെട്ടത്​.

വ്യാജ നമ്പർ പതിച്ച നിലയിലാണ്​​ വാഹനം കണ്ടെത്തിയത്​. കലാഷ്​നിക്കോവ്​ തോക്ക്​, മെഷീൻ ഗൺ, മിലിട്ടറി യൂനിഫോം, മുഖംമൂടികൾ, വെടിയുണ്ടകൾ എന്നിവ വാഹനത്തിൽ നിന്ന്​ കണ്ടെത്തി. ഖത്തീഫ്​ കേന്ദ്രീകരിച്ച്​ നടന്ന വിധ്വംസക പ്രവര്‍ത്തനങ്ങൾ, സുരക്ഷാ സേനയെ ആക്രമിക്കൽ, പൊതുമുതൽ നശിപ്പിക്കല്‍, അക്രമം അഴിച്ചുവിടല്‍, രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടല്‍ തുടങ്ങിയ വിവിധ ക്രിമിനല്‍ കേസുകളില്‍ ആഭ്യന്തര മ​ന്ത്രാലയം പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നയാളാണ്​ കൊല്ലപ്പെട്ടത്​.​ 

Tags:    
News Summary - katheef murder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.