ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ കെ. കരുണാകരൻ കർമ പുരസ്കാരം സുരേഷ് ശങ്കറിന് സമ്മാനിക്കുന്നു
കെ. കരുണാകരൻ കർമ പുരസ്കാരം സമ്മാനിച്ചു
റിയാദ്: ഒ.ഐ.സി.സി തൃശൂർ ജില്ല കമ്മിറ്റി ഏർപ്പെടുത്തിയ കെ. കരുണാകരൻ കർമ പുരസ്കാരം സമ്മാനിച്ചു. തൃശൂർ ജില്ല കമ്മിറ്റി പ്രസിഡൻറ് സുരേഷ് ശങ്കറാണ് ഈ വർഷത്തെ പുരസ്കാരത്തിന് അർഹനായത്. കോവിഡ് കാലത്ത് പ്രവാസലോകത്തും നാട്ടിലും ബുദ്ധിമുട്ടനുഭവിച്ചിരുന്ന നിരവധി പേർക്ക് നാടണയുന്നതിന് വിമാന ടിക്കറ്റും തൊഴിൽ നഷ്ടപ്പെട്ടവർക്ക് മരുന്നും ഭക്ഷണവും ഒപ്പം നാട്ടിൽ ഓൺലൈൻ പഠനത്തിന് ബുദ്ധിമുട്ടനുഭവിച്ചിരുന്ന നിരവധി വിദ്യാർഥികൾക്ക് ടെലിവിഷൻ ഉൾപ്പെടെയുള്ള പഠനോപകരണങ്ങളും നൽകിയ സുരേഷ് ശങ്കർ ജീവകാരുണ്യപ്രവർത്തനങ്ങൾ നടത്തിയിരുന്നു. ഇത് മുൻനിർത്തിയാണ് പുരസ്കാരത്തിന് തെരഞ്ഞെടുത്തതെന്ന് ജൂറി ചെയർമാൻ റസാഖ് ചാവക്കാട് പറഞ്ഞു. 10,000 രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങിയ അവാർഡ് റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് കുഞ്ഞി കുമ്പളയും വൈസ് പ്രസിഡൻറ് സലീം കളക്കരയും ചേർന്ന് സുരേഷ് ശങ്കറിന് സമ്മാനിച്ചു. ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. നവാസ് വെള്ളിമാട്കുന്ന്, അബ്ദുല്ല വല്ലാഞ്ചിറ, മുഹമ്മദ് അലി മണ്ണാർക്കാട്, രഘുനാഥ് പറശ്ശിനിക്കടവ്, അസ്കർ കണ്ണൂർ, ഫൈസൽ പാലക്കാട്, അയ്യൂബ് കരൂപ്പടന്ന എന്നിവർ സംസാരിച്ചു. നാസർ വലപ്പാട് സ്വാഗതവും രാജു തൃശൂർ നന്ദിയും പറഞ്ഞു. മാധ്യമ പ്രവർത്തകരായ സുലൈമാൻ ഊരകം, ഷംനാദ് കരുനാഗപ്പള്ളി, ജയൻ കൊടുങ്ങലൂർ എന്നിവരെയും ആരോഗ്യപ്രവർത്തകരായ ഡോ. ഷാനവാസ്, ഡോ. സുജി ഗംഗാധരൻ എന്നിവരെയും വിദ്യാഭ്യാസപ്രവർത്തകരായ ഹൈസം നാസർ, ഹന സത്താർ എന്നിവരെയും ജീവകാരുണ്യപ്രവർത്തകരായ കുഞ്ഞി കുമ്പള, ഷാജി സോന, സലീം കളക്കര, യഹ്യ കൊടുങ്ങല്ലൂർ, രാജു തൃശൂർ, നേവൽ ഗുരുവായൂർ, അഷ്റഫ് കിഴുപുള്ളികര, സോണി പാറക്കൽ, ബക്കർ കിള്ളിയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു. ഇബ്രാഹിം ചേലക്കര, രാജേഷ് ഉണ്ണിയാട്ടിൽ, ഷാജൻ, സഗീർ അലി എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.