ജുബൈൽ: കേരളത്തനിമ വിളിച്ചോതി ജുബൈൽ മലയാളം ടോസ്റ്റ് മാസ്റ്റേഴ്സ് ക്ലബ് 'ഒന്നിച്ചോണം നല്ലോണം' എന്ന തലക്കെട്ടിൽ തസ്നീ ബീച്ച് ക്യാമ്പിൽ ഓണം, സൗദി സൗദി ദേശീയ ദിന ആഘോഷങ്ങൾ സംഘടിപ്പിച്ചു. ക്ലബ് അംഗങ്ങളും കുടുംബാംഗങ്ങളും പരിപാടിയിൽ പങ്കെടുത്തു. ക്ലബ് പ്രസിഡന്റ് നഹാസ് കരീം അധ്യക്ഷത വഹിച്ചു. ക്ലബ് അംഗങ്ങളുടെ കൈകൊട്ടിക്കളി, നാടൻ പാട്ടുകൾ, മാവേലി എഴുന്നള്ളത്ത് എന്നിവ സംഗമത്തിന് പകിട്ടേകി.
ക്ലബ്ബിന്റെ ചരിത്രം വിശദീകരിച്ച് എക്സിബിഷൻ നടന്നു. ടോസ്റ്റ് മാസ്റ്റർ ഇന്റർനാഷനൽ പ്രോഗ്രാം ക്വാളിറ്റി ഡയറക്ടർ അലക്സ് ഫിലിപ് ഓണ സന്ദേശം കൈമാറി. ക്ലബ് സ്പോൺസറും ഉപദേശക സമിതി അംഗവുമായ സഫയർ മുഹമ്മദ് ക്ലബിന്റെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. ഇന്ത്യൻ എംബസി കോഡിനേറ്ററും മുൻ ക്ലബ് പ്രസിഡന്റുമായ ജയൻ തച്ചമ്പാറ, ഏരിയ ഡയറക്ടർ നജീബ് നസീർ എന്നിവർ ആശംസ അറിയിച്ചു. ടോസ്റ്റ് മാസ്റ്റർ അംഗങ്ങളായ ആദിൽ, ഫാത്തിമ ഹാഷിർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.പ്രോഗ്രാം കൺവീനർ കുഞ്ഞിക്കോയ താനൂർ സ്വാഗതവും ക്ലബ് വി.പി.ഇ ഹാഷിർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.