ജുബൈൽ: അടുത്ത മൂന്ന് വർഷത്തേക്കുള്ള ജുബൈൽ ഇന്ത്യൻ സ്കൂൾ മാനേജ്െമൻറ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെടുപ് പ് വെള്ളിയാഴ്ച്ച നടക്കും. നാമനിർദേശ പത്രിക പിൻവലിക്കാനുള്ള സമയം ഇന്നലെ ഉച്ചയോടെ സമാപിച്ചു. നിലവിൽ ഒരു മലയാളി ഉ ൾപ്പടെ 11 പേർ മത്സര രംഗത്തുണ്ട്. ഇതുവരെ നടന്നുവന്നതിൽ നിന്നും വ്യത്യസ്തമായ രീതിയിലാണ് ഇത്തവണ തെരഞ്ഞെടുപ്പ് നടക ്കുക. വെള്ളിയാഴ്ച രാത്രി എേട്ടാടുകൂടി ഫലം അറിയാം. 7,500 ഓളം കുട്ടികളും 700ലധികം ജീവനക്കാരുമുള്ള കിഴക്കൻ പ്രവിശ്യയ ിലെ ഏറ്റവും വലിയ രണ്ടാമത്തെ സ്കൂളാണ് ജുബൈലിലേത്.
ഇവിടുത്തെ മാനേജ്െമൻറ് കമ്മിറ്റി ഭാരവാഹികളുടെ തെരഞ്ഞെ ടുപ്പ് പ്രഖ്യാപനം വന്നപ്പോൾ തന്നെ മലയാളി സമൂഹം ഉൾപ്പടെ എല്ലാവരും വലിയ ആവേശത്തിലായി. തമിഴ്നാട്, ആന്ധ്ര, തെലങ്കാ ന സംസ്ഥാനങ്ങളിൽ നിന്നും രണ്ടുപേർ വീതവും കേരളം, കർണാടക, യു.പി, ഛത്തീസ്ഗഢ്, ഗുജറാത്ത് സംസ്ഥാനങ്ങളിൽ നിന്നും ഒരാ ൾ വീതവുമാണ് മത്സരരംഗത്തുള്ളത്.
ഏഴുപേർ വേണ്ട കമ്മിറ്റിയിൽ ബാലറ്റിലൂടെ അഞ്ചുപേരെയാണ് തെരഞ്ഞെടുക്കുക. ശേഷിക്കുന്ന രണ്ടുപേരെ നോമിനേഷനിലൂടെ കണ്ടെത്തും. അതിൽ ഒരാൾ സ്ത്രീയായിരിക്കും. നിലവിൽ സ്ഥാനാർഥിയാവാൻ യോഗ്യതകൾ തന്നെ അവർക്കും വേണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ഇന്നാണ്. വെള്ളിയാഴ്ച്ച രാവിലെ എട്ട് മുതൽ 11 വരെയും 1.30 മുതൽ അഞ്ച് വരെയാണ് തെരഞ്ഞെടുപ്പ് നടക്കുക. 3,800ഓളം വോട്ടർമാരുണ്ട്. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മാത്രമേ സമ്മതിദാന അവകാശം വിനിയോഗിക്കാൻ കഴിയുകയുള്ളൂ. ഒരു വീട്ടിൽ നിന്നും ഒരാൾക്ക് മാത്രമാണ് വോട്ടവകാശം. ഭർത്താവിന് പകരം ഭാര്യയാണ് വോട്ട് ചെയ്യാൻ എത്തുന്നതെങ്കിൽ ഇഖാമയും പാസ്‌പോർട്ടും വിദ്യാർഥിയുടെ തിരിച്ചറിയൽ കാർഡും ൈകയ്യിൽ കരുതണം. 11 സ്ഥാനാർഥികളിൽ ഏതെങ്കിലും ഒരാൾക്ക് മാത്രമേ വോട്ട് നൽകാവൂ. ഒന്നിൽ കൂടുതലുള്ളതും യഥാസ്ഥാനത്ത് മുദ്ര പതിയാത്തതുമായ ബാലറ്റുകൾ അസാധുവാകും. വൈകീട്ട് എേട്ടാടെ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരും. ഇന്ത്യൻ എംബസിയുടെയും സൗദി വിദ്യാഭ്യാസ മന്ത്രാലയത്തിെൻറയും നിരീക്ഷകരുടെ സാന്നിധ്യത്തിലാവും തെരഞ്ഞെടുപ്പ്. അതിനു വേണ്ട എല്ലാ ക്രമീകരണങ്ങളും പൂർത്തിയായിവരുന്നുണ്ട്.
റഉൗഫിെൻറ സ്ഥാനാർഥിത്വം: ആകാംക്ഷയിൽ മലയാളിസമൂഹം
ജുബൈൽ: ഇന്ത്യൻ സ്കൂൾ ഭരണസമിതി തെരഞ്ഞെടുപ്പിലെ കണ്ണൂർ സ്വദേശി അബ്ദുൽ റഉൗഫിെൻറ സ്ഥാനാർഥിത്വം സംബന്ധിച്ച് ആകാംക്ഷഭരിതരായ ജുബൈലിലെ മലയാളി സമൂഹം. കേരളത്തിെൻറ പ്രതിനിധിയായി ഇത്തവണ ഒറ്റ സ്ഥാനാർഥിയെ മാത്രം മത്സരിപ്പിക്കാൻ കഴിഞ്ഞതിലെ ആശ്വാസത്തിലാണ് പേരൻറ്സ് ഫോറം. മത്സരിക്കാൻ ബിരുദാനന്തര ബിരുദം നിർബന്ധമാക്കിയതോടെ സ്കൂൾ മാനേജ്‌മെൻറ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള സ്ഥാനാർഥികളുടെ ലഭ്യത കുറഞ്ഞിരുന്നു. മലയാളി പേരൻറ്സ് ഫോറം എന്ന കൂട്ടായ്മയുടെ നേതൃത്വത്തിൽ കാര്യങ്ങൾ നീക്കിയതിനെ തുടർന്ന് രണ്ട് മികച്ച സ്ഥാനാർഥികളെ കണ്ടെത്താനായി.
40 ശതമാനത്തോളം മലയാളി കുട്ടികൾ പഠിക്കുന്ന സ്കൂളിെൻറ ഭരണനിർവഹണത്തിനായി കിംസ് ആശുപത്രിയിലെ ഡോ. സാബു മുഹമ്മദ്, ഫറാബി പെട്രോ കെമിക്കൽസിലെ സീനിയർ ലേണിങ് ആൻഡ് ഡെവലപ്മെൻറ് സ്പെഷ്യലിസ്റ് അബ്ദുൽ അബ്ദുൽ റൗഫ് പി. വീട്ടിൽ എന്നിവരാണ് നാമനിർദേശ പത്രിക നൽകിയിരുന്നത്. എന്നാൽ കേരളത്തിൽ നിന്നുള്ള രണ്ടുപേർ മത്സരിക്കുന്നത് വോട്ട് ഭിന്നിക്കാൻ കരണമാകുമെന്നതിനാൽ ഫോറം ഭാരവാഹികളുടെ അഭിപ്രായം കൂടി പരിഗണിച്ച് ഡോ. സാബു മുഹമ്മദ് പിന്മാറുകയായിരുന്നു. ഇതോടെ അബ്ദുൽ റഉൗഫ് മാത്രമാണ് കേരളത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പ് രംഗത്തുള്ളത്.
വിഭ്യാസ വിചക്ഷണൻ, പരിശീലകൻ, പ്രഭാഷകൻ, പൊതുപ്രവർത്തകൻ, കൗൺസിലർ, ടോസ്റ്റ് മാസ്റ്റർ എന്നീ നിലകളിൽ പ്രാവീണ്യം തെളിയിച്ചിട്ടുള്ള അബ്ദുൽ റഉൗഫ് നല്ല സംഘാടകനുമാണ്. സതീഷ് ഹരിഹരൻ (കർണാടക), മുഹമ്മദ് ഫാറൂഖ്, ശിവബാലൻ (തമിഴ്നാട്), സായി കൃഷ്ണ, ശ്രീനിവാസ് (ആന്ധ്ര), അർമാൻ ഹയാത്ത് (ഛത്തീസ്ഗ-ഢ്), സലിം ഖാൻ (യു.പി), വിമൽ കുമാർ (ഗുജറാത്ത്), ഓംപ്രകാശ്, ഡോ. ഇർഫാൻ (തെലങ്കാന) എന്നിവരാണ് മറ്റു സ്ഥാനാർഥികൾ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.