ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി സംഘടിപ്പിച്ച അനുസ്മരണ പരിപാടി നാസര്‍ എടവനക്കാട് ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: ജിദ്ദ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി വി.കെ. അബ്ദുൽ ഖാദര്‍ മൗലവി, പി.വി. മുഹമ്മദ് അരീക്കോട് എന്നിവരുടെ നിര്യാണത്തില്‍ അനുശോചന യോഗവും സി.എച്ച് അനുസ്മരണവും സംഘടിപ്പിച്ചു. സംശുദ്ധ രാഷ്ട്രീയത്തിെൻറ പ്രതീകമായിരുന്നു വി.കെ. അബ്ദുൽ ഖാദര്‍ മൗലവി എന്നും മുസ്ലിം ലീഗ് പാർട്ടിയുടെ പടവാള് ആയിരുന്നു അന്തരിച്ച പി.വി. മുഹമ്മദ് അരീക്കോട് എന്നും യോഗം അഭിപ്രായപ്പെട്ടു. പാര്‍ട്ടിക്കും സമുദായത്തിനും നികത്താനാവാത്ത നഷ്ടമാണെന്ന് ഇരുവരുടെയും വിയോഗം എന്ന് വിലയിരുത്തി.
സമുദായ നവോത്ഥാനത്തിെൻറ എക്കാലത്തെയും നായകനായിരുന്നു സി.എച്ച്. മുഹമ്മദ് കോയ എന്ന് യോഗത്തിൽ സംസാരിച്ചവർ അനുസ്മരിച്ചു. ജിദ്ദ ഇമ്പാല വില്ലയില്‍ നടന്ന സംഗമത്തില്‍ പ്രസിഡൻറ് അഹമ്മദ് പാളയാട്ട് അധ്യക്ഷത വഹിച്ചു. നാസര്‍ എടവനക്കാട് ചടങ്ങ് ഉദ്ഘാടനം ചെയ്തു. അരിമ്പ്ര അബൂബക്കര്‍ സ്വാഗതവും ഇസ്ഹാഖ് പൂണ്ടോളി നന്ദിയും പറഞ്ഞു. അന്‍വര്‍ ചേരങ്കയി, നാസര്‍ വെളിയങ്കോട്, കെ. റസാഖ്, ഇസ്മാഈല്‍ മുണ്ടക്കുളം, എ.കെ. ബാവ, പി.സി.എ. റഹ്മാന്, നാസര്‍ മച്ചിങ്ങല്‍, ശിഹാബ് താമരക്കുളം, മജീദ് പുകയൂര്‍, ഹബീബ് കല്ലന്, സിറാജ് കണ്ണവം, കൊല്ലി ഇബ്രാഹിം, ഹുസൈന് കരിങ്കറ എന്നിവർ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.