പി.എം മായിന്‍കുട്ടി, ബിജുരാജ് രാമന്തളി, ഗഫൂർ കൊണ്ടോട്ടി, നാസര്‍ കരുളായി, അബ്ദുറഹ്മാന്‍ തുറക്കല്‍

ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

ജിദ്ദ: ജിദ്ദ ഇന്ത്യൻ മീഡിയ ഫോറം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ഇഫ്താര്‍ സംഗമവും സംഘടിപ്പിച്ചു. യോഗത്തില്‍ 2021–2022 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. പ്രസിഡന്റ്: പി.എം മായിന്‍കുട്ടി (മലയാളം ന്യൂസ്‌), ജനറൽ സെക്രട്ടറി: ബിജുരാജ് രാമന്തളി (കൈരളി ടിവി), ട്രഷറർ: ഗഫൂർ കൊണ്ടോട്ടി (മീഡിയവണ്‍), വൈസ് പ്രസിഡന്റ്: നാസര്‍ കരുളായി (സിറാജ്), ജോയിന്റ് സെക്രട്ടറി: അബ്ദുറഹ്മാന്‍ തുറക്കല്‍ (ഗൾഫ് മാധ്യമം) എന്നിവരാണ് പുതിയ ഭാരവാഹികൾ.

ജനറൽ ബോഡി യോഗത്തിൽ പ്രസിഡന്റ് ജലീല്‍ കണ്ണമംഗലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സാദിഖലി തുവ്വൂർ വാർഷിക റിപ്പോർട്ടും ട്രഷറർ മുസ്തഫ പെരുവള്ളൂർ സാമ്പത്തിക റിപ്പോർട്ടും അവതരിപ്പിച്ചു. കബീർ കൊണ്ടോട്ടി, ഹസൻ ചെറൂപ്പ, സുൽഫീക്കർ ഒതായി, ഇബ്രാഹിം ശംനാട്, പി.കെ സിറാജുദ്ധീൻ എന്നിവർ സംസാരിച്ചു.

Tags:    
News Summary - Jeddah Indian Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.