ജിദ്ദ ഹൈപ്പർ അൽവഫ ഇവ യുമായി ചേർന്ന് നടത്തിയ നൂറാം ദിനാഘോഷ പരിപാടിയിൽനിന്ന്
ജിദ്ദ: അൽവഫ ഹൈപ്പർമാർക്കറ്റിന്റെ ജിദ്ദ ബാഗ്ദാദിയ ശാഖയുടെ 100 ആം ദിനത്തോടനുബന്ധിച്ച് എംപവറിങ് വിമൻസ് അലയൻസ് (ഇവ) എന്ന പെൺകൂട്ടായ്മയുമായി ചേർന്ന് വിവിധ മത്സരങ്ങളും കലാപരിപാടികളും സംഘടിപ്പിച്ചു. ജിദ്ദയിലെ ഹൈപ്പർ അൽവഫയിലെ വിശാലമായ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സ്ത്രീകൾക്കായി കയ്യെഴുത്ത് മത്സരവും കുട്ടികൾക്കായി കളറിംഗ് മത്സരവും സംഘടിപ്പിച്ചു. കുറഞ്ഞ സമയം കൊണ്ട് വളരെയധികം പേരാണ് മത്സരങ്ങളിൽ പങ്കെടുക്കാനായി രജിസ്റ്റർ ചെയ്തത്. മത്സരങ്ങൾക്ക് ശേഷം ജിദ്ദയിലെ പ്രഗത്ഭരായ ഗായകരുടെ സംഗീതവിരുന്നും കുട്ടികളുടെ നൃത്തങ്ങളും അരങ്ങേറി.
സൗദിയിലെ സോഷ്യൽ മീഡിയ താരവും സാമൂഹ്യപ്രവർത്തകയുമായ സമീറ അസീസ് മുഖ്യാതിഥിയായിരുന്നു. കബീർ കൊണ്ടോട്ടി, ബീരാൻ കോയിസ്സൻ, ഉണ്ണി തെക്കേടത്ത്, അബ്ദുല്ല മുക്കണ്ണി, ബഷീർ പരുത്തിക്കുന്നൻ, ജാഫറലി പാലക്കോട്, സുൽഫിക്കർ ഒതായി, വാസു ഹംദാൻ, ഖാജാ മുഹ് യിദ്ദീൻ, യുസുഫ് കോട്ട തുടങ്ങിയവർ ആശംസകൾ നേർന്നു. ഹൈപ്പർ അൽവഫ മാർക്കറ്റിംഗ് മാനേജർ ഹർഷദ്, സ്റ്റോർ മാനേജർ അഫ്സൽ എന്നിവർ സന്നിഹിതരായിരുന്നു. മതേഴ്സ് ഡേയോടനുബന്ധിച്ച് നടത്തിയ 'മതേഴ്സ് ലവ്' വാട്സാപ്പ് സ്റ്റാറ്റസ് മത്സരത്തിൽ വിജയികളായവർക്ക് വിജയ് മസാല ആൻഡ് ഫുഡ് പ്രോഡക്ട്സ് നൽകിയ സമ്മാനങ്ങൾ ചടങ്ങിൽ വിതരണം ചെയ്തു. ഇംഗ്ലീഷ് കൈയെഴുത്ത് മത്സരത്തിൽ ഷൈസ്ത അഷ്റഫ് ഒന്നാം സ്ഥാനവും ഫാത്തിമ ലിൻഷ രണ്ടാം സ്ഥാനവും അഷ്ന അഫ്സൽ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
മലയാളം കയ്യെഴുത്ത് മത്സരത്തിൽ ആമി ഷിബു, നജ്മ, ബബിത ശരീഫ് എന്നിവർ യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾക്കർഹരായി. ഹിന്ദി കയ്യെഴുത്ത് മത്സരത്തിൽ ആമി ബിജു ഒന്നാം സ്ഥാനവും റബ്ബി ശൈബാനി രണ്ടാം സ്ഥാനവും ഷൈസ്ത അഷ്റഫ് മൂനാം സ്ഥാനവും നേടി. നാല് മുതൽ എട്ടു വയസ്സുവരെയുള്ള കുട്ടികൾക്കായി നടത്തിയ കളറിംഗ് മത്സരങ്ങളിൽ അഭിമന്യു ഒന്നാം സ്ഥാനവും ഫാത്തിമ ഹയ രണ്ടാം സ്ഥാനവും നാസിറ ഫൈസ മൂന്നാം സ്ഥാനവും നേടി. യമുനാ വേണു, സലീന മുസാഫിർ, ആമിന ബിജു എന്നിവർ മത്സരങ്ങളിൽ വിധികർത്താക്കളായി.
ഇവ ചീഫ് കോഓഡിനേറ്ററും ഗായികയുമായ സോഫിയ സുനിലിന്റെ നേതൃത്വത്തിൽ ജ്യോതി ബാബുകുമാർ, ഷറീന റഷീദ്, സബീന റാഫി, ഷൈമ, നീമ, ഷബീന ജാഫർ, സീന എന്നിവർ മത്സരങ്ങൾ നിയന്ത്രിച്ചു. മുഹമ്മദ് അമാനും മറിയം ഷംനാദും അവതരിപ്പിച്ച കുസൃതി ചോദ്യങ്ങളും പൊതുവിജ്ഞാന ക്വിസ്സും സദസ്സിന് ഉണർവേകി. ഗായകരായ മിർസ ഷരീഫ്, ജമാൽ പാഷ എന്നിവർ നേതൃത്വം നൽകിയ ഗാനമേളയിൽ സോഫിയ സുനിൽ, മാസിൻ ജമാൽ പാഷ, റാഫി ആലുവ, അഫ്ര സബീൻ റാഫി, ഫാത്തിമ അബ്ദുൽ ഖാദർ, സന്തോഷ് കലാകാട്ട്, അദീന, ആദിത് കൃഷ്ണ തുടങ്ങിയവർ ഗാനങ്ങളാലപിച്ചു. നൃത്ത അധ്യാപികയായ ശ്രീത അനിൽകുമാർ, ടി.പി ഷമീന, ഫസീല എന്നിവർ അണിയിച്ചൊരുക്കിയ നൃത്തച്ചുവടുകൾ വേദിയിൽ അവതരിപ്പിച്ച് കുരുന്നുകൾ കൈയടി നേടി. സിമി അബ്ദുൽ ഖാദർ, മൗഷ്മി ഷരീഫ് എന്നിവർ അവതാരകരായിരുന്നു. സുനിൽ സയിദിന്റെ നേതൃത്വത്തിൽ നവാസ് ബീമാപ്പള്ളി, ഷാജി റോയൽ തുടങ്ങിയവർ സദസ്സ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.