റിയാദ്: സൗദി അറേബ്യക്കും ഖത്തറിനുമിടയിൽ സ്ഥാപിക്കാൻ കരാറായത് മണിക്കൂറിൽ 300 കിലോമീറ്റർ വേഗതയിൽ ഇലക്ട്രിക് ട്രെയിനുകൾ ഓടുന്ന തീവണ്ടി പാത. 785 കിലോമീറ്റർ ദൈർഘ്യമുള്ള തീവണ്ടി പാത ഇരു രാജ്യങ്ങളുടെയും തലസ്ഥാനങ്ങളായ ഖത്തർ, റിയാദ് നഗരങ്ങളെ തമ്മിൽ ബന്ധിപ്പിക്കും.
റിയാദിലെ നിർദ്ദിഷ്ട കിങ് സൽമാൻ ഇൻറർനാഷനൽ എയർപ്പോർട്ടിനേയും ദോഹയിലെ ഹമദ് ഇൻറർനാഷനൽ എയർപ്പോർട്ടിനെയും കൂടി ബന്ധിപ്പിക്കുന്ന റെയിൽവേയിൽ റിയാദും ദോഹയും കൂടാതെ ദമ്മാം, ഹുഫൂഫ് എന്നീ മേജർ സ്റ്റേഷനുകൾ കൂടിയുണ്ടാവും. റിയാദിൽനിന്ന് രണ്ട് മണിക്കൂർ കൊണ്ട് ദോഹയിൽ എത്താൻ കഴിയുംവിധം അതിവേഗ ട്രെയിനുകളാണ് ഓടുക.
വർഷത്തിൽ ഒരു കോടി യാത്രക്കാരെയാണ് പ്രതീക്ഷിക്കുന്നത്. ഈ റെയിൽവേ പദ്ധതി 30,000 പ്രത്യക്ഷവും പരോക്ഷവുമായ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. പദ്ധതി യാഥാർഥ്യമായി കഴിഞ്ഞാൽ രണ്ട് രാജ്യങ്ങളുടെയും ജി.ഡി.പിയിലേക്ക് വർഷത്തിൽ 115,00 കോടി റിയാൽ സംഭാവന ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.