വര്‍ഷങ്ങള്‍ക്ക് ശേഷം സൗദി  വിദേശകാര്യമന്ത്രി ഇറാഖില്‍

റിയാദ്: സൗദി വിദേശകാര്യ മന്ത്രി ആദില്‍ ജുബൈര്‍ ഇറാഖിലത്തെി. നയതന്ത്രബന്ധം ഊഷ്മളമാക്കുന്നതിനുള്ള പ്രത്യേക ദൗത്യവുമായാണ് മന്ത്രിയുടെ മിന്നല്‍ സന്ദര്‍ശനം.  ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു സൗദി മന്ത്രി ഇറാഖിലത്തെുന്നത്. ശനിയാഴ്ച ബഗ്ദാദിലത്തെിയ അദ്ദേഹത്തെ ഇറാഖി വിദേശകാര്യമന്ത്രി ഇബ്രാഹിം അല്‍ ജാഫരിയുടെ നേതൃത്വത്തില്‍ സ്വീകരിച്ചു. തുടര്‍ന്ന് പ്രധാനമന്ത്രി ഹൈദര്‍ അല്‍ ആബാദി ഉള്‍പ്പെടെ ഭരണരംഗത്തെ ഉന്നതരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. 
കാല്‍നൂറ്റാണ്ടിന് ശേഷം കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് സൗദി അറേബ്യ ഇറാഖില്‍ നയതന്ത്ര ദൗത്യം പൂര്‍ണതോതില്‍ പുനരാരംഭിച്ചത്. സാമിര്‍ അല്‍ സബ്ഹാനെ അംബാസഡറായി നിയമിക്കുകയും ചെയ്തിരുന്നു. എന്നാല്‍ കുറച്ചുമാസങ്ങള്‍ക്ക് ശേഷം അദ്ദേഹം ഇറാഖില്‍ നിന്ന് മടങ്ങി. 
ഇപ്പോള്‍ സൗദിയുടെ ജി.സി.സി കാര്യമന്ത്രിയാണ് സാമിര്‍ അല്‍ സബ്ഹാന്‍. പുതിയ അംബാസഡറെ ഉടന്‍ തന്നെ നിയമിക്കുമെന്ന് ആദില്‍ ജുബൈര്‍ ഇറാഖി സര്‍ക്കാര്‍ പ്രതിനിധികള്‍ക്ക് ഉറപ്പുനല്‍കിയതായാണ് സൂചന.
 

Tags:    
News Summary - iraq

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.