റിയാദ്: മേഖലയിൽ ഇറാൻ ഉയർത്തുന്ന തുടർച്ചയായ ഭീഷണികളും സുരക്ഷ വെല്ലുവിളികളും മുൻനിർത്തി സൗദി വിദേശകാര്യമന്ത്രി അമീർ ഫൈസൽ ബിൻ ഫർഹാനും യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയും ടെലിഫോൺ സംഭാഷണം നടത്തി. സൗദി അറേബ്യക്കും മറ്റ് അയൽരാജ്യങ്ങൾക്കും നേരെ ഇറാൻ നടത്തുന്ന ആക്രമണങ്ങളെയും പ്രകോപനപരമായ നീക്കങ്ങളെയും ഇരുനേതാക്കളും ചർച്ചയിൽ ഗൗരവത്തോടെ വിലയിരുത്തി.
നയതന്ത്ര ദൗത്യങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിലും യുദ്ധമേഖലകളിൽ നിന്ന് വിദേശ പൗരന്മാരെ ഒഴിപ്പിക്കുന്നതിലും സൗദി അറേബ്യ നടത്തുന്ന മാതൃകാപരമായ പ്രവർത്തനങ്ങൾക്ക് യു.എസ് സ്റ്റേറ്റ് സെക്രട്ടറി നന്ദി അറിയിച്ചു. മേഖലയുടെ സ്ഥിരത നിലനിർത്തുന്നതിൽ സൗദിയുടെ ഇടപെടലുകൾ നിർണായകമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
തങ്ങളുടെ സുരക്ഷയും പരമാധികാരവും സംരക്ഷിക്കുന്നതിന് ആവശ്യമായ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് സൗദി അറേബ്യ നേരത്തെതന്നെ വ്യക്തമാക്കിയിരുന്നു. ഏത് തരത്തിലുള്ള ബാഹ്യ ഇടപെടലുകളെയും നേരിടാൻ രാജ്യം സജ്ജമാണെന്ന നിലപാടാണ് വിദേശകാര്യമന്ത്രി ഈ സംഭാഷണത്തിലും അടിവരയിട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.