ഷംല ഷംനാസ് (പ്രസിഡൻറ്), ഹസീന മുഹമ്മദ് ഷാ (ജന. സെക്രട്ടറി), ഷബാന ഷാനിയാസ് (ട്രഷറർ)
മക്ക: ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ മക്ക വിമൻസ് വിങ് നിലവിൽ വന്നു. മക്ക മസർ മിനാ ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ജനറൽ ബോഡി യോഗത്തിലാണ് വനിതാ വിഭാഗം കമ്മിറ്റിയ്ക്ക് രൂപം നൽകിയത്. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് നേതാക്കളായ ഷാനിയാസ് കുന്നിക്കോട്, ഹാരിസ് മണ്ണാർക്കാട്, സാക്കിർ കൊടുവള്ളി, ഷാജി ചുനക്കര, നൗഷാദ് തൊടുപുഴ, ഇബ്രാഹിം കണ്ണങ്കാർ, നിസാം കായംകുളം, മുഹമ്മദ് ഷാ പോരുവഴി, ഷംനാസ് മീരാൻ മൈലൂർ, ഇഖ്ബാൽ ഗബ്ഗൽ, റഫീഖ് വരന്തരപ്പിള്ളി, അബ്ദുൽ സലാം അടിവാട് തുടങ്ങിയവരുടെ സാന്നിധ്യത്തിൽ ചേർന്ന യോഗത്തിൽ ഐ.ഒ.സി മക്ക സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി നിസാ നിസ്സാം അവതരിപ്പിക്കുകയും ജനറൽ സെക്രട്ടറിമാരായ ഷീമാ നൗഫലും സമീനാ സാക്കിർ ഹുസൈനും പിന്താങ്ങുകയും ചെയ്ത ഭാരവാഹികളുടെ പാനലിനെ യോഗം ഐകകണ്ഠേന അംഗീകരിക്കുകയായിരുന്നു.
ഐ.ഒ.സി മക്കാ വിമൻസ് വിങ് പ്രസിഡന്റായി ഷംല ഷംനാസിനേയും ജനറൽ സെക്രട്ടറിയായി ഹസീന മുഹമ്മദ് ഷായേയും ട്രഷററായി ഷബാന ഷാനിയാസിനേയും തെരഞ്ഞെടുത്തു. വൈസ് പ്രസിഡന്റുമാരായി ബദരിയ്യാ ഈസാ, ജസീനാ അൻവർ എന്നിവരേയും ജോയിൻറ് സെക്രട്ടറിമാരായി ജെസ്സി ഫിറോസ്, നസീറ ജലീൽ എന്നിവരേയും തെരഞ്ഞെടുത്തു.
മാശാ ഹബീബ്, മിസിരിയ്യ റഫീഖ്, റുമീന അബ്ദുൽസലാം, സജീന ഷറഫുദ്ദീൻ, ഹബീബ ഹംസ, ഷിജിന ഷാജഹാൻ, ഫൗസിയ സാദത്ത്, ഷീബ സെയ്ദ്, ഷീജ ഷരീഫ്, ജുമൈല, ജീന അസീസ്, ഷീജ ഷംനാദ്, ജസ്ന റഫീഖ്, സുഫൈറത്ത് ഹാരിസ്, റുഖിയ്യ ഇഖ്ബാൽ, ഷെഫ്ന ലൈലാബീവി, നസീമ ഫൈസൽ എന്നിവരും സെൻട്രൽ കമ്മിറ്റിയിലെ വനിതാ പ്രതിനിധികളായ നാലു പേരും ഉൾപ്പെടെ 21 അംഗ നിർവാഹക സമിതിയേയും യോഗം തെരഞ്ഞെടുത്തു. സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി റോഷ്ന നൗഷാദ് യോഗത്തിന് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.