പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​സീം ഏ​രി​യ സം​ഘ​ടി​പ്പി​ച്ച വം​ശീ​യ​വി​രു​ദ്ധ പ്ര​തി​ഷേ​ധ ജ്വാ​ല

വം​ശീ​യ ഉ​ന്മൂ​ല​നം ചെ​റു​ക്ക​ണം -പ്ര​വാ​സി പ്ര​തി​ഷേ​ധ ജ്വാ​ല

റി​യാ​ദ്: മ​ണി​പ്പൂ​രി​ൽ ന​ട​ക്കു​ന്ന ക്രി​സ്ത്യ​ൻ വം​ശ​ഹ​ത്യ​യും സ്ത്രീ​ക​ള്‍ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളും ഇ​ന്ത്യ​യെ ലോ​ക​ത്തി​നു മു​ന്നി​ൽ നാ​ണം കെ​ടു​ത്തി​യെ​ന്നും ഒ​രു പ​രി​ഷ്കൃ​ത സ​മൂ​ഹ​ത്തി​ൽ ന​ട​ക്കാ​ൻ പാ​ടി​ല്ലാ​ത്ത​താ​ണെ​ന്നും റി​യാ​ദി​ലെ പ്ര​വാ​സി വെ​ൽ​ഫെ​യ​ർ ന​സീം, റൗ​ദ, സു​ലൈ ഏ​രി​യ​ക​ൾ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച പ്ര​തി​ഷേ​ധ ജ്വാ​ല​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ അ​ഭി​പ്രാ​യ​പ്പെ​ട്ടു. പ്ര​വാ​സി ന​സീം ഏ​രി​യ പ്ര​സി​ഡ​ൻ​റ്​ ബ​ഷീ​ർ പാ​ണ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വെ​റു​പ്പും വി​ദ്വേ​ഷ​വു​മ​ല്ലാ​തെ സം​ഘ്പ​രി​വാ​ർ രാ​ഷ്​​ട്രീ​യ​ത്തി​ന് ഒ​ന്നും സം​ഭാ​വ​ന ചെ​യ്യാ​നി​ല്ലെ​ന്നും അ​തി​ക്ര​മ​കാ​രി​ക​ളി​ൽ​നി​ന്ന് നീ​തി പ്ര​തീ​ക്ഷി​ക്കു​ന്ന​ത് മൗ​ഢ്യ​മാ​ണെ​ന്നും ച​ട​ങ്ങി​ൽ സം​സാ​രി​ച്ച പ്ര​വാ​സി സി.​സി അം​ഗം സ​ലീം മാ​ഹി പ​റ​ഞ്ഞു.

മൂ​ന്നു​മാ​സം പി​ന്നി​ട്ടി​ട്ടും ക​ലാ​പം ക​ടി​ഞ്ഞാ​ണി​ടാ​ൻ ക​ഴി​യാ​ത്ത കേ​ന്ദ്ര- സം​സ്ഥാ​ന സ​ർ​ക്കാ​റു​ക​ളു​ടെ ന​യം അ​ക്ര​മ​കാ​രി​ക​ൾ​ക്കു​ള്ള പി​ന്തു​ണ​യാ​ണെ​ന്നും രാ​ജ്യ​ത്തു​നി​ന്ന് ഈ ​അ​ര്‍ബു​ദ​ത്തെ നീ​ക്കം ചെ​യ്യാ​ൻ ജ​നാ​ധി​പ​ത്യ വി​ശ്വാ​സി​ക​ൾ​ക്കാ​ക​ണ​മെ​ന്നും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ബാ​രീ​ഷ് ചെ​മ്പ​ക​ശ്ശേ​രി പ​റ​ഞ്ഞു. എ​ഴു​ത്തു​കാ​ര​ൻ ഫൈ​സ​ൽ കൊ​ണ്ടോ​ട്ടി, സാ​മൂ​ഹി​ക സാം​സ്കാ​രി​ക പ്ര​വ​ർ​ത്ത​ക​രാ​യ മ​ധു തൃ​ശൂ​ർ, സി​ദ്ദീ​ഖ് ആ​ലു​വ, അം​ജ​ദ് അ​ലി എ​ന്നി​വ​ർ സം​സാ​രി​ച്ചു. റൈ​ജു മു​ത്ത​ലി​ബ് സ്വാ​ഗ​ത​വും എം.​ഐ. നാ​സ​ർ ന​ന്ദി​യും പ​റ​ഞ്ഞു.

Tags:    
News Summary - Immigrant protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.