ഐ.സി.എഫ് യാംബു റീജൻ കമ്മിറ്റി വിദ്യാർഥികളെ ആദരിക്കൽ പരിപാടി
യാംബു: പത്ത്, പ്ലസ് ടു പരീക്ഷകളിൽ വിവിധ സി.ബി.എസ്.ഇ സ്കൂളുകളിൽനിന്ന് ഉന്നത വിജയം നേടിയ മലയാളി വിദ്യാർഥികളെ ഐ.സി.എഫ് യാംബു റീജ്യൻ കമ്മിറ്റി ആദരിച്ചു.
പത്താം ക്ലാസിൽ ഏറ്റവും ഉയർന്ന മാർക്ക് വാങ്ങിയ റയ്യ നിയാസ് (97.2 ശതമാനം), മുഹമ്മദ് ഫാദിൽ ( 94.6 ശതമാനം), ഏദൻ ആന്റണി സുനിൽ (94.4 ശതമാനം), പ്ലസ്ടു പരീക്ഷയിൽ ഉന്നത വിജയം നേടിയ അദീന സലിം (90 ശതമാനം) എന്നീ വിദ്യാർഥികൾക്ക് അവരുടെ താമസസ്ഥലത്ത് നടന്ന ആദരിക്കൽ പരിപാടിയിൽ ഉപഹാരവും സർട്ടിഫിക്കറ്റും വിതരണം ചെയ്തു.
ഐ.സി.എഫ് റീജ്യൻ കമ്മിറ്റി പ്രസിഡന്റ് കെ.കെ. മുഹമ്മദ് സഖാഫി, ജനറൽ സെക്രട്ടറി അബ്ദുറഹ്മാൻ മയ്യിൽ, ഫിനാൻസ് സെക്രട്ടറി റഫീഖ് താനൂർ തുടങ്ങിയവർ അവാർഡ് വിതരണ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.