പ്രതീകാത്മക ചിത്രം
വിവിധ പ്രവിശ്യകളിൽ കനത്ത മഴ; സിവിൽ ഡിഫൻസ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു
ജിദ്ദ: മക്ക, അൽ ബഹ, ജിസാൻ, അസിർ എന്നീ പ്രവിശ്യകളുടെ വിവിധ ഭാഗങ്ങളിൽ തിങ്കളാഴ്ച കനത്ത മഴ പെയ്തു. ഇതിെൻറ പശ്ചാത്തലത്തിൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് മുന്നറിയിപ്പ് നൽകി. ദേശീയ കാലാവസ്ഥാ കേന്ദ്രത്തിെൻറ മുന്നറിയിപ്പുകൾ ശരിവെച്ചുകൊണ്ടാണ് ഈ പ്രദേശങ്ങളിൽ മഴയെത്തിയത്.
മഴയെത്തുടർന്ന് ചില താഴ്ന്ന പ്രദേശങ്ങളിൽ ശക്തമായ വെള്ളപ്പൊക്കവും കുത്തിയൊഴുക്കും അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. വരും ദിവസങ്ങളിലും രാജ്യത്തെ ചില മേഖലകളിൽ ശക്തമായ മഴ തുടരാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ഈ സാഹചര്യത്തിൽ ജനങ്ങൾ സുരക്ഷാ മുൻകരുതലുകൾ കർശനമായി പാലിക്കണമെന്ന് സിവിൽ ഡിഫൻസ് അധികൃതർ ഊന്നിപ്പറഞ്ഞു. പ്രത്യേകിച്ചും വെള്ളം കെട്ടിക്കിടക്കുന്ന പ്രദേശങ്ങൾ, താഴ്വരകൾ, നീർച്ചാലുകൾ എന്നിവടങ്ങളിൽ നിന്നും ജനങ്ങൾ പൂർണമായും അകന്നുനിൽക്കണമെന്നും ഔദ്യോഗിക സുരക്ഷ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ അഭ്യർഥിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.