മുഹമ്മദ് ഫൈസൽ
Posted On
date_range Updated On
date_range ഹൃദയാഘാതം; മണ്ണാർക്കാട് സ്വദേശിയായ യുവാവ് മരിച്ചു
ജിദ്ദ: ഹൃദയാഘാതത്തെതുടർന്ന് മണ്ണാർക്കാട് സ്വദേശിയായ യുവാവ് ജിദ്ദയിൽ മരിച്ചു. മണ്ണാർക്കാട് കുന്തിപ്പുഴയിലെ മണ്ണാറാട്ടിൽ മുഹമ്മദ് ഫൈസൽ (39) ആണ് മരിച്ചത്. നെഞ്ചുവേദനയെ തുടർന്ന് ശനിയാഴ്ച രാവിലെ ഇദ്ദേഹത്തെ ജിദ്ദ ഇർഫാൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സക്കിടെ മരിക്കുകയായിരുന്നു.
സ്വകാര്യ കമ്പനി ജീവനക്കാരനായിരുന്ന ഇദ്ദേഹം ടിക്ടോക് സാമൂഹ്യ മാധ്യമത്തിൽ സജീവമായിരുന്നു. മരണാന്തര നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി ജിദ്ദ വെൽഫയർ വിങ് രംഗത്തുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.