ഡോ. ​ജം​ഷി​ദ് അ​ഹ​മ്മ​ദ് (അ​ബീ​ർ ഗ്രൂ​പ്), എ.​വി. ഷ​മീ​ർ (അ​ക്ബ​ർ ഗ്രൂ​പ്)

‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’; മെ​ഗാ ഷോ ​പിന്തുണ​ച്ച​വ​ർക്ക് ആ​ദരം

ജി​ദ്ദ: മാ​ന​വി​ക​ത​യു​ടെ മ​ഹ​ദ് സ​ന്ദേ​ശ​മു​യ​ർ​ത്തി ജി​ദ്ദ​യി​ൽ 'ഗ​ൾ​ഫ് മാ​ധ്യ​മ'​വും 'മീ​ഫ്ര​ണ്ട്‌' ആ​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച 'ഹാ​ർ​മോ​ണി​യ​സ് കേ​ര​ള' മെ​ഗാ ഷോ​ക്കു​വേ​ണ്ടി വി​വി​ധ മേ​ഖ​ല​ക​ളി​ൽ സ​ഹ​ക​രി​ച്ച പ്ര​ധാ​ന വ്യ​ക്തി​ക​ളെ​യും സ്ഥാ​പ​ന​ങ്ങ​ളെ​യും ഷോ​യു​ടെ വേ​ദി​യി​ൽ ആ​ദ​രി​ച്ചു. പ്രി​യ​താ​രം ടൊ​വി​നോ തോ​മ​സ് ഇ​വ​ർ​ക്കു​ള്ള പ്ര​ത്യേ​ക ഉ​പ​ഹാ​ര​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു.

റ​ഷീ​ദ് ബാ​ബു (വെ​ർ​ജി​ൻ മൊ​ബൈ​ൽ), ഉ​സ്മാ​ൻ (അ​ൽ​ഹാ​സ്‌​മി ഇ​ന്റ​ർ​നാ​ഷ​ന​ൽ)

റി​ൽ​സ് മു​സ്ത​ഫ (ജി​ദ്ദ റീ​ജ​ന​ൽ മാ​നേ​ജ​ർ, ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്), വി.​പി. മു​ഹ​മ്മ​ദ​ലി (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി), എം.​എ. മെ​ഹ​ബൂ​ബ് (മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, സെ​ക്യൂ​റ സെ​ന്റ​ർ), ഡോ. ​ജം​ഷി​ദ് അ​ഹ​മ്മ​ദ് (വൈ​സ് പ്ര​സി​ഡ​ന്റ്, സ്ട്രാ​റ്റ​ജി​ക് പ്ലാ​നി​ങ്, അ​ബീ​ർ ഗ്രൂ​പ്), ഹൈ​ഫ നാ​ജി (ഡ​യ​റ​ക്ട​ർ, ഇ.​ആ​ർ. ഇ​വ​ന്റ​സ്‌), അ​ബ്ദു​ർ​റ​ഹീം പ​ട്ട​ർ​ക്ക​ട​വ​ൻ (മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, സ​ഹ്‌​റാ​നി ഗ്രൂ​പ്), എ.​വി. ഷ​മീ​ർ (ജി​ദ്ദ സെ​യി​ൽ​സ് ഹെ​ഡ്, അ​ക്ബ​ർ ഗ്രൂ​പ്), ഷാ​ജ​ഹാ​ൻ (ചെ​യ​ർ​മാ​ൻ ആ​ൻ​ഡ് മാ​നേ​ജി​ങ് ഡ​യ​റ​ക്ട​ർ, ഗ​ൾ​ഫ് ഗേ​റ്റ്), ക്ലി​ഫി​ൻ (അ​സി. ഡ​യ​റ​ക്ട​ർ ഫോ​ർ സെ​യി​ൽ​സ് ആ​ൻ​ഡ് മാ​ർ​ക്ക​റ്റി​ങ്, ഹാ​ബി​റ്റാ​റ്റ് ഹോ​ട്ട​ൽ), റ​ഷീ​ദ് ബാ​ബു (സീ​നി​യ​ർ സെ​ഗ്മെ​ന്റ് മാ​നേ​ജ​ർ, വെ​ർ​ജി​ൻ മൊ​ബൈ​ൽ), ഉ​സ്മാ​ൻ (മാ​നേ​ജ​ർ, അ​ൽ​ഹാ​സ്‌​മി ഇ​ന്റ​ർ​നാ​ഷ​ന​ൽ) എ​ന്നി​വ​ർ ആ​ദ​ര​വ് ഏ​റ്റു​വാ​ങ്ങി.

ഷാ​ജ​ഹാ​ൻ (ഗ​ൾ​ഫ് ഗേ​റ്റ്), ക്ലി​ഫി​ൻ (ഹാ​ബി​റ്റാ​റ്റ് ഹോ​ട്ട​ൽ), വി.​പി. മു​ഹ​മ്മ​ദ​ലി (ജി​ദ്ദ നാ​ഷ​ന​ൽ ആ​ശു​പ​ത്രി)

ഗ​ൾ​ഫി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ ന​ട​ന്ന ‘ഹാ​ർ​മോ​ണി​യ​സ് കേ​ര​ള’ മെ​ഗാ ഷോ ​ആ​ദ്യ​മാ​യാ​ണ് സൗ​ദി​യി​ൽ ന​ട​ത്തു​ന്ന​തെ​ന്നും ജി​ദ്ദ​യി​ൽ ഇ​ത്ത​ര​ത്തി​ലൊ​രു ഷോ ​ന​ട​ത്താ​ൻ ക​ഴി​ഞ്ഞ​തി​ലു​ള്ള സ​ന്തോ​ഷം പ​ങ്കു​വെ​ക്കു​ന്ന​താ​യും ഗ​ൾ​ഫ് മാ​ധ്യ​മം മി​ഡി​ലീ​സ്റ്റ് ഓ​പ​റേ​ഷ​ൻ​സ് ഡ​യ​റ​ക്ട​ർ സ​ലീം അ​മ്പ​ല​ൻ പ​റ​ഞ്ഞു. അ​തി​നാ​യി സ​ഹ​ക​രി​ച്ച മു​ഴു​വ​ൻ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും വ്യ​ക്തി​ക​ൾ​ക്കും ക​ലാ​സ്വാ​ദ​ക​രാ​യ പ്ര​വാ​സി​ക​ൾ​ക്കും അ​ദ്ദേ​ഹം പ്ര​ത്യേ​കം ന​ന്ദി പ​റ​ഞ്ഞു. ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ എ​ക്സി​ക്യൂ​ട്ടി​വ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ.​എം. ബ​ഷീ​ർ, ഹാ​ർ​മോ​ണി​യ​സ് കേ​ര​ള ഇ​വ​ന്റ് ജ​ന​റ​ൽ ക​ൺ​വീ​ന​ർ സി.​എ​ച്ച്. ബ​ഷീ​ർ എ​ന്നി​വ​രും വേ​ദി​യി​ൽ സ​ന്നി​ഹി​ത​രാ​യി​രു​ന്നു.

റി​ൽ​സ് മു​സ്ത​ഫ (ലു​ലു ഹൈ​പ്പ​ർ​മാ​ർ​ക്ക​റ്റ്), എം.​എ. മെ​ഹ​ബൂ​ബ് ( സെ​ക്യൂ​റ സെ​ന്റ​ർ), അ​ബ്ദു​ർ​റ​ഹീം പ​ട്ട​ർ​ക്ക​ട​വ​ൻ (സ​ഹ്‌​റാ​നി ഗ്രൂ​പ്)

വിവിധ മത്സര വി​ജ​യി​ക​ൾ​ക്ക് സ​മ്മാ​ന വി​ത​ര​ണം

ജി​ദ്ദ: മെ​ഗാ ഷോ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തി​യ വി​വി​ധ മ​ത്സ​ര​ങ്ങ​ളി​ലെ വി​ജ​യി​ക​ൾ​ക്ക് വേ​ദി​യി​ൽ സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. ഗാ​യി​ക വാ​ണി ജ​യ​റാ​മി​ന്റെ സ്മ​ര​ണാ​ഞ്ജ​ലി​യാ​യി 'വാ​ണി ജ​യ​റാ​മി​ന് പ്ര​വാ​സി ഗാ​യ​ക​രു​ടെ ഓ​ർ​മ​പ്പൂ​ക്ക​ൾ' എ​ന്ന പേ​രി​ൽ അ​വ​ർ പാ​ടി​യ മ​ല​യാ​ള പാ​ട്ടു​ക​ൾ മാ​ത്രം കോ​ർ​ത്തി​ണ​ക്കി പാ​ട്ടു​ക​ൾ പാ​ടി അ​യ​ക്കാ​നു​ള്ള മ​ത്സ​ര​മാ​യി​രു​ന്നു ഒ​ന്നാ​മ​ത്തേ​ത്. ഈ ​മ​ത്സ​ര​ത്തി​ന് പ്രാ​യ​പ​രി​ധി നി​ശ്ച​യി​ച്ചി​രു​ന്നി​ല്ല.

കരോക്കെയോ മ്യൂസിക്കോ മറ്റു സ്‌പെഷ്യൽ എഫക്ടുകളോ ഒന്നുമില്ലാതെ സാധാരണ രീതിയിൽ പാടി രണ്ട് മിനുറ്റിൽ കുറയാത്ത ദൈർഘ്യമുള്ള വീഡിയോ ഫയൽ അയക്കാനായിരുന്നു ആവശ്യപ്പെട്ടിരുന്നത്. ഇങ്ങിനെ ലഭിക്കുന്ന എൻട്രികൾ ഗൾഫ് മാധ്യമം സൗദി ഫേസ്ബുക് പേജിൽ അപ്‌ലോഡ് ചെയ്യുകയും അതിൽ നിന്നും ഏറ്റവും കൂടുതൽ ലൈകും ഷെയറും ലഭിക്കുന്നതോടൊപ്പം പ്രത്യേകം തെരഞ്ഞെടുക്കപ്പെടുന്നതുമായ ഒരാളെ വിജയിയായി പ്രഖ്യാപിക്കുമെന്നും അറിയിച്ചിരുന്നു. സൗദിയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള കുട്ടികളും വീട്ടമ്മമാരും പ്രൊഫഷണൽ ഗായകരുമെല്ലാം വളരെ ആവേശത്തോടെയാണ് മത്സരത്തിൽ പങ്കെടുത്തത്. 

റി​മ ഫാ​ത്തി​മ (ചി​ത്ര​ര​ച​ന), കെ.​എം. ഇ​ർ​ഷാ​ദ് (വ്ലോ​ഗി​ങ്), വി​ജി​ഷ ഹ​രീ​ഷ് (പാ​ട്ടു മ​ത്സ​രം)

പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ എ​ൻ​ട്രി​ക​ളി​ൽ​നി​ന്നും ഏ​റ്റ​വും കൂ​ടു​ത​ൽ പേ​ർ ലൈ​ക്കും ഷെ​യ​റും ചെ​യ്ത ആ​ദ്യ പ​ത്ത് മ​ത്സ​രാ​ർ​ഥി​ക​ളു​ടെ എ​ൻ​ട്രി​ക​ൾ പ്ര​ത്യേ​കം തെ​ര​ഞ്ഞെ​ടു​ക്കു​ക​യും അ​വ നാ​ട്ടി​ൽ നി​ന്നും 'ഹാ​ർ​മോ​ണി​യ​സ് കേ​ര​ള' മെ​ഗാ ഷോ​യി​ൽ പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ പ്ര​ശ​സ്ത​രാ​യ ഗാ​യ​ക​ര​ട​ങ്ങി​യ ജൂ​റി​ക്ക് കൈ​മാ​റു​ക​യും ചെ​യ്തു. പാ​ട്ടു​പാ​ടി​യ രീ​തി, റെ​ക്കോ​ഡി​ങ് ചെ​യ്ത രീ​തി, വ​രി​ക​ളി​ലെ തെ​റ്റു​ക​ൾ, ശ്രു​തി, താ​ളം തു​ട​ങ്ങി പാ​ട്ടി​ന്റെ എ​ല്ലാ വ​ശ​വും പ​രി​ഗ​ണി​ച്ചു​കൊ​ണ്ട് ജൂ​റി ഈ ​പ​ത്തു​പേ​രി​ൽ നി​ന്നും വി​ജി​ഷ ഹ​രീ​ഷ് എ​ന്ന ഗാ​യി​ക​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

'ക്യാ​ൻ​വാ​സി​ൽ പ​ക​ർ​ത്തു​മോ ഹൃ​ദ​യ വ​ർ​ണ​ങ്ങ​ൾ' എ​ന്ന പേ​രി​ൽ സ്നേ​ഹ​ത്തി​ന്റെ​യും സാ​ഹോ​ദ​ര്യ​ത്തി​ന്റെ​യും സ​ന്ദേ​ശം വ​ര​ച്ചു കാ​ണി​ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു​കൊ​ണ്ടു​ള്ള ചി​ത്ര​ര​ച​ന മ​ത്സ​ര​മാ​യി​രു​ന്നു മ​റ്റൊ​ന്ന്. എ​ട്ടു​മു​ത​ൽ 12 വ​രെ ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന കു​ട്ടി​ക​ൾ​ക്കാ​യി​രു​ന്നു മ​ത്സ​രം സം​ഘ​ടി​പ്പി​ച്ച​ത്. ല​ഭി​ച്ച എ​ൻ​ട്രി​ക​ളി​ൽ നി​ന്നും ഏ​റ്റ​വും മി​ക​ച്ച ചി​ത്രം ത​യാ​റാ​ക്കി​യ റി​മ ഫാ​ത്തി​മ എ​ന്ന കു​ട്ടി​യെ വി​ജ​യി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.

സൗ​ഹൃ​ദ​ത്തി​ന്റെ സു​ഗ​ന്ധം പ്ര​സ​രി​പ്പി​ക്കു​ന്ന കൂ​ട്ടു​കെ​ട്ടു​ക​ൾ അ​നാ​വ​ര​ണം ചെ​യ്യു​ന്ന വ്ലോ​ഗി​ങ് മ​ത്സ​ര​ത്തി​ൽ ത​ന്റെ ഏ​റ്റ​വും ന​ല്ല സൗ​ഹൃ​ദ​ത്തി​ന്റെ ക​ഥ പ​റ​ഞ്ഞു വി​ഡി​യോ ത​യാ​റാ​ക്കി​യ കെ.​എം. ഇ​ർ​ഷാ​ദ് സ​മ്മാ​ന​ത്തി​ന​ർ​ഹ​നാ​യി. വി​ജ​യി​ക​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ പ്രി​യ ന​ട​ൻ ടൊ​വി​നോ തോ​മ​സും ഗാ​യി​ക സി​താ​ര കൃ​ഷ്‌​ണ​കു​മാ​റും വി​ത​ര​ണം ചെ​യ്തു.

സ​ന്ന​ദ്ധ സേ​വ​ന​ത്തി​ൽ ശ്ര​ദ്ധേ​യ​രാ​യി വ​നി​ത​ക​ളും

ജി​ദ്ദ: ജി​ദ്ദ​യി​ൽ ന​ട​ന്ന 'ഹാ​ർ​മോ​ണി​യ​സ് കേ​ര​ള' മെ​ഗാ ഷോ​യു​ടെ വി​ജ​യ​ത്തി​ൽ ഏ​റെ ശ്ര​ദ്ധേ​യ​രാ​യി വ​നി​ത സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ. ഗ​ൾ​ഫ് മാ​ധ്യ​മം, മീ​ഡി​യ​വ​ൺ കോ​ഓ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി​ക്ക് കീ​ഴി​ൽ 26 ഓ​ളം വ​നി​ത​ക​ളാ​ണ് ഷോ​യു​ടെ ഭാ​ഗ​മാ​യി വി​വി​ധ വ​കു​പ്പു​ക​ളി​ൽ സേ​വ​നം നി​ർ​വ​ഹി​ച്ച​ത്. പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്ത വ​നി​ത ആ​ർ​ട്ടി​സ്റ്റു​ക​ൾ​ക്ക് വേ​ണ്ട സേ​വ​നം, ഹാ​ൾ നി​യ​ന്ത്ര​ണം, വ​നി​ത സെ​ക്യൂ​രി​റ്റി തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ ഈ ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ സ്തു​ത്യ​ർ​ഹ സേ​വ​നം നി​ർ​വ​ഹി​ച്ചു.പ​രി​പാ​ടി വീ​ക്ഷി​ക്കാ​നെ​ത്തി​യ വ​നി​ത ആ​സ്വാ​ദ​ക​രും ഈ ​വ​ള​ന്റി​യ​ർ​മാ​രു​ടെ സേ​വ​ന​ത്തെ പ്ര​കീ​ർ​ത്തി​ച്ചു.

'ഹാ​ർ​മോ​ണി​യ​സ് കേ​ര​ള' മെ​ഗാ ഷോ​യി​ൽ സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​നം നി​ർ​വ​ഹി​ച്ച വ​നി​ത വ​ള​ന്റി​യ​ർ​മാ​ർ


Tags:    
News Summary - 'Harmonious Kerala' mega show

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.