Posted On
date_range Updated On
date_range ഹജ്ജ് തീർഥാടകരോടുള്ള വിവേചനം പരിഹരിക്കണം -മലപ്പുറം ഒ.ഐ.സി.സി
റിയാദ്: കരിപ്പൂർ എയർപോർട്ട് വഴി ഹജ്ജ് യാത്രക്കുള്ള വിമാനനിരക്ക് കുത്തനെ കൂട്ടിയതിൽ റിയാദ് ഒ.ഐ.സി.സി മലപ്പുറം ജില്ല കമ്മിറ്റി പ്രതിഷേധിച്ചു.
കേരളത്തിൽ ഏറ്റവും കൂടുതൽ ഹജ്ജ് തീർഥാടകർ ആശ്രയിക്കുന്ന കരിപ്പൂർ എയർപോർട്ടിൽനിന്നും പുറപ്പെടുന്ന ഹാജിമാർക്ക് കണ്ണൂർ, കൊച്ചി വിമാനത്താവളങ്ങൾ വഴിയുള്ള നിരക്കിനെക്കാൾ മൂന്നിരട്ടി നിരക്കാണ് ഏർപ്പെടുത്തിയത്. ഇത് തീർഥാടകരെ ഏറെ ദുരിതത്തിലാക്കിയെന്നും ഇത്തരത്തിലുള്ള കടുത്ത വിവേചനം പരിഹരിക്കണമെന്നും റിയാദ് ഒ.ഐ.സി.സി ഓഫിസിൽ ചേർന്ന യോഗം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.