ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി വ​നി​താ ഹ​ജ്ജ് വ​ള​ന്‍റി​യ​ർ​മാ​രു​ടെ ലീ​ഡേ​ഴ്സ് ക്യാ​മ്പ് ഷാ​ജി ചു​ന​ക്ക​ര ഉ​ദ്‌​ഘാ​ട​നം ചെ​യ്യു​ന്നു

ഹ​ജ്ജ് പ്ര​ത്യേ​ക വ​നി​താ ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്​​ക​രി​ക്കും

മ​ക്ക: ഒ.​ഐ.​സി.​സി മ​ക്ക സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ കീ​ഴി​ൽ ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന വ​നി​താ വ​ള​ന്‍റി​യ​ർ​മാ​രു​ടെ ലീ​ഡേ​ഴ്സ് ക്യാ​മ്പ് മ​ക്ക ഹു​സൈ​നി​യ​യി​ൽ സം​ഘ​ടി​പ്പി​ച്ചു. ക​ഴി​ഞ്ഞ വ​ർ​ഷം ഹ​ജ്ജ് സേ​വ​ന​രം​ഗ​ത്ത് നി​റ​സാ​ന്നി​ധ്യ​മാ​യി​രു​ന്ന വ​നി​താ നേ​താ​ക്ക​ൾ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും മ​റ്റു​മാ​യി പ്ര​ത്യേ​ക ടാ​സ്ക് ഫോ​ഴ്സ് രൂ​പ​വ​ത്​​ക​രി​ക്കു​മെ​ന്നും, 150 ഓ​ളം വ​നി​താ വ​ള​ന്‍റി​യേ​ഴ്‌​സ് ഒ.​ഐ.​സി.​സി മ​ക്കാ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​ക്കാ​യി ഇ​ന്ത്യ​ൻ ഹ​ജ്ജ് മി​ഷ​ന്‍റെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് വ​നി​താ നേ​താ​ക്ക​ളാ​യ ഷം​ല ഷം​നാ​സ്, ഹ​സീ​ന മു​ഹ​മ്മ​ദ് ഷാ ​എ​ന്നി​വ​ർ അ​റി​യി​ച്ചു.

മി​നാ​യി​ലെ ഹ​ജ്ജ് ദി​ന​ങ്ങ​ളി​ൽ സൗ​ദി​യി​ലെ മ​റ്റു പ്ര​വി​ശ്യ​ക​ളി​ൽ നി​ന്നും വ​നി​താ വ​ള​ന്‍റി​യേ​ഴ്‌​സി​നെ കൂ​ടു​ത​ലാ​യി എ​ത്തി​ക്കു​ക​യും, അ​വ​രെ മ​ക്കാ ഒ.​ഐ.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ വ​നി​താ വി​ങു​മാ​യി സ​ഹ​ക​രി​പ്പി​ച്ചു സ​ജീ​വ​മാ​യ ഇ​ട​പെ​ട​ലും കൂ​ടു​ത​ൽ സാ​ന്നി​ധ്യ​വും ഉ​റ​പ്പു​വ​രു​ത്താ​നും ക്യാ​മ്പി​ൽ തീ​രു​മാ​നി​ച്ചു.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷാ​ജി ചു​ന​ക്ക​ര ക്യാ​മ്പ് ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. 'ഹ​ജ്ജ് വെ​ൽ​ഫെ​യ​ർ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വ​നി​ത​ക​ളു​ടെ പ​ങ്ക്' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് ഷാ​നി​യാ​സ് കു​ന്നി​ക്കോ​ടും 'ഇ​ന്ത്യ​ൻ നാ​ഷ​ന​ൽ കോ​ൺ​ഗ്ര​സും ജീ​വ​കാ​രു​ണ്യ​വും' എ​ന്ന വി​ഷ​യ​ത്തി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ട്ര​ഷ​റ​ർ നൗ​ഷാ​ദ് തൊ​ടു​പു​ഴ​യും ക്ലാ​സു​ക​ൾ​ക്കു നേ​തൃ​ത്വം ന​ൽ​കി.

സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സീ​നി​യ​ർ വൈ​സ് പ്ര​സി​ഡ​ന്റ്‌ ഹാ​രി​സ് മ​ണ്ണാ​ർ​ക്കാ​ട് ഹ​ജ്ജ് സ​ന്ന​ദ്ധ സേ​വ​ന രം​ഗ​ത്ത് പാ​ലി​ക്കേ​ണ്ട ക​ട​മ​ക​ളെ​ക്കു​റി​ച്ച് വ​നി​താ ലീ​ഡേ​ഴ്സി​ന് അ​വ​ബോ​ധ​നം ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ളാ​യ നി​സാ നി​സാം, ഷീ​മ നൗ​ഫ​ൽ , റോ​ഷ്‌​ന നൗ​ഷാ​ദ് തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ച്ചു.

വ​നി​താ വി​ഭാ​ഗം നേ​താ​ക്ക​ളാ​യ ഷ​ബാ​ന ഷാ​നി​യാ​സ്, സ​മീ​ന സാ​ക്കി​ർ ഹു​സൈ​ൻ, മി​സി​രി​യ റ​ഫീ​ഖ്, റു​മീ​ന സ​ലാം, ഷി​ബി​ന അ​ന​സ്, ഫെ​മി ശ്യാം, ​ഷീ​ബ, ഷ​ഫ്‌​ന, ന​സീ​മ, റ​ഹീ​മ ഹു​സൈ​ൻ, ഷേ​ഹ, ജു​മൈ​ല, ഫൗ​സി, സു​ബൈ​ദ അ​ബ്ദു​ൽ ക​രീം, ഫി​ർ​ദൗ​സ് ഷം​സ്‌ തു​ട​ങ്ങി​യ​വ​ർ സ​ന്ന​ദ്ധ സേ​വ​ന​രം​ഗ​ത്തെ വി​വി​ധ വി​ഷ​യ​ങ്ങ​ളെ​ക്കു​റി​ച്ചു​ള്ള ച​ർ​ച്ച​ക​ളി​ൽ അ​ഭി​പ്രാ​യ​ങ്ങ​ൾ രേ​ഖ​പ്പെ​ടു​ത്തി.

Tags:    
News Summary - Hajj to form special women's task force

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.