‘എടപ്പ’ ഫിഫ ഫാൻസ് ഫൈറ്റ്: ബ്രസീൽ ഫാൻസ് ജേതാക്കൾ, അർജൻറീന റണ്ണറപ്പ്

റിയാദ്: എറണാകുളം ജില്ലാ പ്രവാസി അസോസിയേഷൻ (എടപ്പ) സംഘടിപ്പിച്ച ‘എടപ്പ ഫിഫ ഫാൻസ് ഫൈറ്റ്’ സുലൈയിലുള്ള സഫ്‌വ ഇസ്​തിറാഹയിൽ അരങ്ങേറി. ബ്രസീൽ, അർജൻറീന, സ്പെയിൻ, പോർച്ചുഗൽ എന്നീ നാല് രാജ്യങ്ങളുടെ ഫാൻസ് ടീമുകൾ അതത് രാജ്യങ്ങളുടെ ജേഴ്സിയണിഞ്ഞ് നടത്തിയ വർണാഭമായ മാർച്ച് പാസ്​റ്റോടെയാണ് പരിപാടികൾക്ക് തുടക്കമായത്.

അൽ ഹിലാൽ അണ്ടർ-15 ടീമിലെ ശ്രദ്ധേയയായ മലയാളി താരം കീർത്തജ വിനോദ് പരിപാടി ഉദ്ഘാടനം ചെയ്തു. ലോകകപ്പ് മത്സരങ്ങളുടെ തത്സമയ പ്രദർശനത്തോടൊപ്പം കുടുംബങ്ങളെ ഉൾപ്പെടുത്തി വിവിധ വിനോദ പരിപാടികളും ഇതി​െൻറ ഭാഗമായി സംഘടിപ്പിച്ചു. കുട്ടികൾക്കായി ഫേസ് പെയിൻറിങ്​, കിഡ്സ് പെനാൽട്ടി ഷൂട്ടൗട്ട്, വനിതകൾക്കായി പെനാൽട്ടി ഷൂട്ടൗട്ട് എന്നിവയും നടന്നു.

വനിതകളുടെ പെനാൽട്ടി ഷൂട്ടൗട്ടിൽ ലിയ ഷജീർ ഒന്നാം സ്ഥാനവും അമൃത മേലേമഠം രണ്ടാം സ്ഥാനവും നേടി. ഫാൻസ് ഫൈറ്റ് മത്സരങ്ങൾക്കൊടുവിൽ ബ്രസീൽ ഫാൻസ് ടീം കിരീടം സ്വന്തമാക്കിയപ്പോൾ അർജൻറീന ഫാൻസ് ടീം റണ്ണറപ്പായി. സ്പെയിൻ, പോർച്ചുഗൽ ഫാൻസ് ടീമുകളും മികച്ച പ്രകടനത്തിലൂടെ മത്സരത്തിന് മാറ്റുകൂട്ടി.

കായികരംഗത്ത് ശ്രദ്ധേയമായ നേട്ടം കൈവരിച്ച കീർത്തജ വിനോദിനെ ചടങ്ങിൽ ശിഹാബ് കൊട്ടുകാട്​ ഫലകം നൽകി ആദരിച്ചു. വിവിധ സംഘടനാപ്രതിനിധികളായ റഹ്​മാൻ മുനമ്പത്ത്, ഷാജഹാൻ ചാവക്കാട്, ജയൻ കൊടുങ്ങല്ലൂർ, ഷിയാസ് ചെറുവട്ടൂർ, സെയ്‌ഫ് കൂട്ടുങ്കൽ, സെയ്‌ഫ് കായംകുളം, രഞ്ജു, സലാം പെരുമ്പാവൂർ എന്നിവരും ബഷീർ കാരോളം (സാഫ്ഹ് പെർഫ്യൂംസ്), പ്രജേഷ് (റദ്‌വ ചിക്കൻ) എന്നിവരും ചടങ്ങിൽ സംസാരിച്ചു.

ഓർഗനൈസിങ്​ കൺവീനർമാരായ ജസീർ കോതമംഗലം, സഹൽ പെരുമ്പാവൂർ, മുഹമ്മദ് ഉവൈസ്, വൈശാഖ് മുരളീധരൻ, നൗറിൻ ഷാ എന്നിവർ നേതൃത്വം നൽകി. ഡൊമിനിക് സാവിയോ മത്സരങ്ങൾ നിയന്ത്രിച്ചു. അഡ്വ. അജിത് ഖാൻ, മുബഷിർ പെരുമ്പട്ട, ഉനൈസ് നീലേശ്വരം എന്നിവർ നിർവഹിച്ച തത്സമയ കമൻററി ഫുട്ബാൾ ആരാധകരെ ആവേശത്തിലാഴ്ത്തി.

Tags:    
News Summary - 'Edappa' FIFA Fans Fight: Brazil Fans Emerge Champions, Argentina Runners-up

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.