ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം അണച്ചു; ആളപായമില്ല

ദമ്മാം: കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ വാണിജ്യ സ്ഥാപനത്തിലുണ്ടായ തീപിടിത്തം സിവിൽ ഡിഫൻസ് റെസ്ക്യൂ ടീമുകൾ വിജയകരമായി അണച്ചു. കഴിഞ്ഞ ദിവസമാണ് സംഭവം ഉണ്ടായത്. കൺട്രോൾ റൂമിൽ വിവരമറിഞ്ഞയുടൻ സിവിൽ ഡിഫൻസി​െൻറ പ്രത്യേക സംഘം സ്ഥലത്തെത്തി ദ്രുതഗതിയിൽ രക്ഷാപ്രവർത്തനം നടത്തുകയും തീ പൂർണ്ണമായും നിയന്ത്രണവിധേയമാക്കുകയുമായിരുന്നു.

അപകടത്തിൽ സ്ഥാപനത്തിന് ഭൗതികമായ നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും, ആർക്കും പരിക്കുകളോ ആളപായമോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസ് ഔദ്യോഗികമായി അറിയിച്ചു.

Tags:    
News Summary - Fire at Commercial Establishment in Dammam Extinguished; No Casualties

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.