ജുബൈൽ: സൗദിയിലുണ്ടായ വാഹനാപകടത്തിൽ പരിക്കേറ്റ് നാട്ടിൽ ആശുപത്രിയിൽ കഴിയുന്ന മൂവാറ്റുപുഴ സ്വദേശി റാംസാലിന്റെ തുടർ ചികിത്സക്ക് ആശ്രയ മുവാറ്റുപുഴ മൂന്ന് ലക്ഷം രൂപ നൽകി.
റംസാലിന്റെ ദയനീയാവസ്ഥ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആശ്രയ മുവാറ്റുപുഴ പ്രസിഡന്റ് മുജീബ് ഖോബാർ, സെക്രട്ടറി കരീം കീമോ, വൈസ് പ്രസിഡന്റ് ഖലീൽ, ട്രഷറർ ഫൈസൽ, ചാരിറ്റി കൺവീനർ ഷെമീർ, എക്സിക്യൂട്ടീവ് അംഗങ്ങളായ നിഷാജ് ഓയിൽ, ഇർഷാദ് ഐവ, കരീം കുഴിലാൻ എന്നിവർ ദമ്മാം ഖത്വീഫിലെ ആശുപത്രിയിൽ കഴിയുേമ്പാൾ റംസാലിനെ സന്ദർശിച്ചിരുന്നു.
പിന്നീട് സാമൂഹികപ്രവർത്തകൻ മണിക്കുട്ടനെയും സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷനെയും (സീഫ്) റംസാലിന്റെ അവസ്ഥ അറിയിക്കുകയും സഹായം അഭ്യർഥിക്കുകയും ചെയ്തു. ഇന്ത്യൻ എംബസിയുടെയും സീഫിന്റെയും പിന്തുണയോടെ കഴിഞ്ഞ മാസം തുടർ ചികിത്സക്കായി റംസാലിനെ നാട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇടുക്കി എം.പി. അഡ്വ. ഡീൻ കുര്യാക്കോസും വിഷയത്തിൽ ഇടപെട്ടിരുന്നു. ഇതിനിടെ ആശ്രയ സമാഹരിച്ച മൂന്നു ലക്ഷം രൂപ നാട്ടിലേക്ക് ചികിത്സാ സഹായമായി നൽകുകയായിരുന്നു. സഹപ്രവർത്തകരെയും കൊണ്ട് ജോലിസ്ഥലത്തേക്ക് പോകുന്ന വഴി ദമ്മാം-റിയാദ് റോഡിലുണ്ടായ അപകടത്തിലാണ് റംസാലിന് പരിക്കേറ്റത്.
ഉടൻ കമ്പനിയിൽ അറിയിച്ചതിനെത്തുടർന്ന് ആംബുലൻസ് എത്തി ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോകുന്ന വഴിയിൽ റംസാലിന് അപസ്മാരം ഉണ്ടാവുകയും സ്ഥിതി വഷളാവുകയും കുറച്ചു ദിവസം അബോധാവസ്ഥയിലാവുകയും ചെയ്തിരുന്നു.
ഖത്വീഫ് സെൻട്രൽ ആശുപത്രിയിൽ രണ്ടര മാസത്തോളം ചികിത്സയിലായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.