പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പഴേരി മരക്കാർ ഹാജിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകിയപ്പോൾ
Posted On
date_range Updated On
date_range പഴേരി മരക്കാർ ഹാജിക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി
ജിദ്ദ: 30 വർഷത്തെ പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന പഴേരി മരക്കാർ ഹാജിക്ക് ബൈത്തു താമിയ സ്റ്റാഫ് അംഗങ്ങൾ യാത്രയയപ്പ് നൽകി. ചടങ്ങിൽ സ്പോൺസറായ സുൽത്താൻ അൽ സൊബ്ഹി സ്നേഹോപഹാരം കൈമാറി. സ്ഥാപനത്തിന്റെ തുടക്കം മുതൽ തന്നോടൊപ്പം സത്യസന്ധമായി 25 വർഷത്തോളം സഹോദരനെപ്പോലെ സ്ഥാപനം നടത്തിവരുകയും ഉന്നതിയിലെത്തിക്കുകയും ചെയ്തത് മരക്കാർ ഹാജിയുടെ കഠിന പ്രയത്നത്തിന്റെ ഫലംകൊണ്ട് മാത്രമാണെന്ന് അദ്ദേഹം പറഞ്ഞു. സഹപ്രവർത്തകർ ചേർന്ന് കേക്ക് മുറിച്ച് സന്തോഷം പങ്കുവെച്ചു. മുഹ്മിൻ, സാലിം, ആവദ്, ഇഹാബ്, യാസർ, വജ്ദി എന്നിവർ ആശംസ നേർന്നു. അഷ്റഫ് കുന്നുമ്മൽ സ്വാഗതവും പറമ്പൻ ഷറഫുദ്ദീൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.