ദമ്മാം: വ്യാജ സർട്ടിഫിക്കറ്റ് ഹാജരാക്കി സൗദിയിലെ പ്രമുഖ എണ്ണ കമ്പനിയിൽ ജോലി ചെയ്‌ത ഹൈദരാബാദ് സ്വദേശിക്ക് ഒരു വർഷം തടവും 10,000 റിയാൽ പിഴയും ശിക്ഷ വിധിച്ചു. ദമ്മാമിലെ പ്രമുഖ എണ്ണ കമ്പനിയിൽ 23 വർഷത്തോളം സിവിൽ എഞ്ചിനീയർ തസ്‌തികയിൽ ജോലി ചെയ്‌ത ഹൈദരാബാദ് സ്വദേശിക്കെതിരെയാണ് നിയമ നടപടി.
കമ്പനിയിലെ നടപടിക്രമങ്ങൾ അനുസരിച്ച് യോഗ്യതാ സർട്ടിഫിക്കറ്റുകളുടെ അസ്സൽ പകർപ്പ് ഹാജരാക്കാൻ ആവശ്യപ്പെട്ടിരുന്നു. ന്ധ്രപ്രദേശിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനത്തിെൻറ ബിരുദ സർട്ടിഫിക്കറ്റാണ് ഇദ്ദേഹം ഹാജരാക്കിയിരുന്നത്. എന്നാൽ, കമ്പനി അധികൃതരുടെ സ്വാഭാവിക പരിശോധനയിൽ ഇത് വ്യാജമാണെന്ന് സംശയമുയർന്നു. ഇതേ തുടർന്ന് വിദ്യാഭ്യാസ സ്ഥാപനവുമായി ബന്ധപ്പെട്ടപ്പോൾ ഈ പേരിലൊരാൾ പഠിച്ചിട്ടില്ലെന്ന് രേഖാമൂലം മറുപടി ലഭിച്ചു. കേസിെൻറ തുടക്കത്തിൽ പ്രതി കുറ്റം നിഷേധിച്ചു.
20 വർഷത്തിലേറെ കാലതാമസം ഉള്ളതിനാൽ സാക്ഷ്യ പത്രവും അനുബന്ധ തെളിവുകളും ലഭിക്കില്ലെന്നായിരുന്നു അദ്ദേഹത്തിെൻറ വാദം.
എന്നാൽ, വിദ്യാഭ്യാസ സ്ഥാപനത്തിലെ അധികൃതരുടെ ഭാഗത്ത് നിന്നുള്ള ഒൗദ്യോഗിക നിഷേധക്കുറിപ്പ് ലഭിച്ചതോടെ കോടതി വിധി പ്രതികൂലമാവുകയായിരുന്നു. ഒരു വർഷം തടവും 10,000 റിയാൽ പിഴയും ആണ് ശിക്ഷ വിധിച്ചത്. ശിക്ഷ കാലാവധി പൂർത്തിയാവുന്ന മുറക്ക് പ്രതിക്ക് നാടുകടത്തൽ ശിക്ഷ ലഭിക്കുമെന്നും ദമ്മാം ക്രിമിനൽ കോടതി പരിഭാഷകൻ മുഹമ്മദ് നജാത്തി ‘ഗൾഫ് മാധ്യമത്തോട്’ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.