Posted On
date_range Updated On
date_range പഴയകാല ജിദ്ദ പ്രവാസിയായിരുന്ന പി.സി കുഞ്ഞിമോയിന്‍ എന്ന മോയിക്ക നിര്യാതനായി
ജിദ്ദ: ഏറെക്കാലം ജിദ്ദ ബനിമാലിക് ലാഹോര്‍ ഗാര്‍ഡന്‍സ് ഹോട്ടല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി പി.സി കുഞ്ഞിമോയിന്‍ എന്ന മോയിക്ക (80) നാട്ടിൽ നിര്യാതനായി. ഫറോക്ക് ക്രസന്റ് ആശുപത്രിയിൽ വെച്ച് ബുധനാഴ്ചയായിരുന്നു മരണം.
ജിദ്ദ മലയാളികളുടെ നിരവധി പരിപാടികളുടെ സംഗമകേന്ദ്രമായി ഒരു കാലത്ത് അറിയപ്പെട്ടിരുന്ന ലാഹോര്‍ ഗാര്‍ഡന്‍സ് ഹോട്ടലിൽ ആതിഥ്യത്തിന് പ്രചാരമേകിയ ആളായിരുന്നു മോയിക്ക. മകന്‍ അര്‍ഷാദ് ജിദ്ദയിലുണ്ട്. മറ്റു മക്കള്‍: ആസിഫ (യു.എ.ഇ), അഷീദ. മയ്യിത്ത് വ്യാഴാഴ്ച രാവിലെ ഖബറടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.