സി.ബി.എസ്.ഇ പരീക്ഷകളിൽ അസീറിൽ നിന്നും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി എക്സലസിയ അവാർഡ് നൽകി ആദരിച്ചപ്പോൾ
അബഹ: സി.ബി.എസ്.ഇ 12ാം ക്ലാസിലെയും 10ാം ക്ലാസിലെയും പരീക്ഷകളിൽ അസീറിൽ നിന്നും ഉയർന്ന മാർക്ക് നേടിയ വിദ്യാർഥികളെ ഖമീസ് മുശൈത്ത് ടൗൺ കെ.എം.സി.സി എക്സലസിയ അവാർഡ് നൽകി ആദരിച്ചു. 90 ശതമാനമോ അതിന് മുകളിലോ മാർക്ക് നേടിയ പ്ലസ്ടു വിഭാഗം അഞ്ച് വിദ്യാർഥികളെയും പത്താം ക്ലാസിലെ 14 വിദ്യാർഥികളെയുമാണ് അവാർഡിനായി പരിഗണിച്ചത്.
അബഹയിലെ രാഷ്ട്രീയ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ പ്രമുഖർ പങ്കെടുത്ത പരിപാടി സെൻട്രൽ കെ.എം.സി.സി പ്രസിഡൻറ് ബഷീർ മൂന്നിയൂർ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് അലി സി. പൊന്നാനി അധ്യക്ഷത വഹിച്ചു. മുഹമ്മദ് കുട്ടി മാതാപ്പുഴ, ജലീൽ കാവനൂർ, മഹ്സൂം അറക്കൽ, സുരേഷ് മാവേലിക്കര, ലേഖ സജികുമാർ, ഡോ. മുക്താർ, ഡോ. നിയാസ് അഹമ്മദ്, ഉസ്മാൻ കിളിയമണ്ണിൽ, സിറാജ് വയനാട്, സരിത വിനോദ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി നജീബ് തുവ്വൂർ സ്വാഗതവും ട്രഷറർ ഉമ്മർ ചെന്നാരിയിൽ നന്ദിയും പറഞ്ഞു.
ഹാഫിസ് രാമനാട്ടുകര, സലിം പന്താരങ്ങാടി, ഷംസു താജ്, മുസ്തഫ മാളിക്കുന്ന്, ഷരീഫ് മോങ്ങം, അഷ്റഫ് പൊന്നാനി, അഷ്റഫ് ഡി.എച്ച്.എൽ, കബീർ പൊന്നാനി, ഷാഫി മണ്ണാർക്കാട്, നാസിക്ക് കോഴിക്കോട് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.