സൗദി പ്രതിരോധ മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി
റിയാദ്: സൗദി കിഴക്കൻ പ്രവിശ്യയിലെ റാസ് തനൂറ എണ്ണ ശുദ്ധീകരണ ശാലയ്ക്ക് നേരെ നടന്ന ഡ്രോൺ ആക്രമണ ശ്രമം പരാജയപ്പെടുത്തിയതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. രണ്ട് ഡ്രോണുകൾ തകർത്തതായി മന്ത്രാലയ വക്താവ് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി തിങ്കളാഴ്ച സ്ഥിരീകരിച്ചു.
വിദേശ ഡ്രോണുകൾ ഉപയോഗിച്ച് റിഫൈനറി ആക്രമിക്കാൻ ശ്രമം നടന്നു. രണ്ട് ഡ്രോണുകളെയും സൈന്യം ആകാശത്തുവെച്ച് തന്നെ വെടിവെച്ചിട്ടു. വെടിയേറ്റു വീണ ഡ്രോണുകളുടെ അവശിഷ്ടങ്ങൾ പതിച്ചതിനെത്തുടർന്ന് റിഫൈനറിയിൽ ചെറിയ രീതിയിലുള്ള തീപിടുത്തമുണ്ടായി. സൗദി അരാംകോയുടെ ഉടമസ്ഥതയിലുള്ള ഈ പ്ലാൻറിലെ തീ അടിയന്തരമായി നിയന്ത്രണവിധേയമാക്കിയതായി ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.
ആക്രമണ ശ്രമത്തിൽ സിവിലിയന്മാർക്കോ ജീവനക്കാർക്കോ യാതൊരുവിധ പരിക്കുകളും റിപ്പോർട്ട് ചെയ്തിട്ടില്ല എന്ന് ബ്രിഗേഡിയർ ജനറൽ തുർക്കി അൽ മാലിക്കി അറിയിച്ചു. മേഖലയിലെ സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കിയതായും എണ്ണ ഉൽപ്പാദനത്തെ ഇത് ബാധിച്ചിട്ടില്ലെന്നും അധികൃതർ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.