യുദ്ധ സാഹചര്യം: സൗദിയിലുള്ള ജിസിസി പൗരന്മാർക്ക്​ സൗജന്യ കോൾ സൗകര്യവുമായി എസ്​.ടി.സി

റിയാദ്: മേഖലയിലെ നിലവിലെ അടിയന്തര സാഹചര്യം പരിഗണിച്ച്, സൗദി ഭരണാധികാരികളുടെ പ്രത്യേക നിർദേശപ്രകാരം ജി.സി.സി പൗരന്മാർക്കായി സൗജന്യ അന്താരാഷ്​ട്ര കോൾ സൗകര്യം പ്രഖ്യാപിച്ച് സൗദി ടെലികോം കമ്പനി. നിലവിലെ പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്ക് തങ്ങളുടെ പ്രിയപ്പെട്ടവരുമായി ആശയവിനിമയം നടത്തുന്നത് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ തീരുമാനം.

ഇതനുസരിച്ച് സൗദി അറേബ്യ സന്ദർശിക്കുന്ന മറ്റ് ജി.സി.സി രാജ്യങ്ങളിലെ പൗരന്മാർക്ക് സൗദിയിലെ എസ്​.ടി.സി നെറ്റ്‌വർക്ക് ഉപയോഗിച്ച് തങ്ങളുടെ രാജ്യങ്ങളിലേക്ക് മൂന്ന് ദിവസത്തേക്ക് സൗജന്യമായി വിളിക്കാം. സമാനമായി, മറ്റ് ജി.സി.സി രാജ്യങ്ങളിൽ റോമിങ്ങിലുള്ള സൗദി പൗരന്മാർക്ക് തിരികെ സൗദി അറേബ്യയിലേക്കും ഈ മൂന്ന് ദിവസങ്ങളിൽ സൗജന്യമായി ബന്ധപ്പെടാവുന്നതാണ്. മാനുഷിക പരിഗണന മുൻനിർത്തിയും ഗൾഫ് രാജ്യങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യം ഊട്ടിയുറപ്പിക്കുന്നതിനുമായി നടപ്പാക്കിയ ഈ ആനുകൂല്യം പ്രവാസികൾക്കും യാത്രക്കാർക്കും വലിയ ആശ്വാസമാകും.

Tags:    
News Summary - War situation: STC offers free calling facility to GCC citizens in Saudi Arabia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.