Posted On
date_range Updated On
date_range എല്ലാ വർഷവും ഫെബ്രുവരി 22ന് സൗദിയിൽ പൊതുഅവധി പ്രഖ്യാപിച്ച് സല്‍മാന്‍ രാജാവ്
ജിദ്ദ: സൗദി അറേബ്യ സ്ഥാപിതമായതിന്‍റെ സന്തോഷ സൂചകമായി എല്ലാ വർഷവും ഫെബ്രുവരി 22ന് സൗദിയിൽ പൊതുഅവധിയായിരിക്കുമെന്ന് സല്‍മാന്‍ രാജാവ് പ്രഖ്യാപിച്ചു. സൗദി പ്രസ് ഏജൻസിയാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്.
സൗദി ദേശീയദിനമായി എല്ലാ വർഷവും സെപ്റ്റംബർ 23ന് രാജ്യത്ത് പൊതുഅവധി നിലവിലുണ്ട്. ഇതിന് പുറമെയാണ് രാജ്യത്തിന്‍റെ സ്ഥാപിത ദിനം കൂടി പരിഗണിച്ചു ഫെബ്രുവരി 22നും പൊതുഅവധി പ്രഖ്യാപിച്ചത്.
ഇതോടെ രാജ്യത്ത് ഇരു പെരുന്നാൾ ദിനങ്ങളിലും സൗദി ദേശീയദിനത്തിലും സൗദി സ്ഥാപിത ദിനത്തിലും പൊതുഅവധിയായിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.