ഇ.എൻ. അബ്​ദുല്ല മൗലവി

ഇ.എൻ. അബ്​ദുല്ല മൗലവിയുടെ വേർപാടിൽ തനിമ അനുശോചിച്ചു

ജിദ്ദ: പ്രശസ്ത പണ്ഡിതനും 1990-കളിൽ സൗദി അറേബ്യയിലെ ‘തനിമ’യുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തിരുന്ന ഇ.എൻ. അബ്​ദുല്ല മൗലവിയുടെ വേർപാടിൽ തനിമ കേന്ദ്ര സമിതി അനുശോചിച്ചു. സൗദിയിലെ വിവിധ നഗരങ്ങളിൽ തനിമയുടെ പ്രവർത്തനങ്ങൾ ഏകീകരിക്കുന്നതിലും മലയാളി യുവാക്കളടക്കമുള്ള കൂടുതൽ പേരെ സാമൂഹിക, സേവന രംഗങ്ങളിലെത്തിക്കുന്നതിലും ഇ.എൻ എന്ന ചുരുക്കപ്പേരിൽ അറിയപ്പെട്ടിരുന്ന അബ്​ദുല്ല മൗലവി എക്കാലത്തും ഓർമിക്കപ്പെടുന്ന പ്രവർത്തനങ്ങളാണ് നടത്തിയിരുന്നത്.

റിയാദ്, ജിദ്ദ, ദമ്മാം തുടങ്ങിയ നഗരങ്ങൾക്ക് പുറമെ സൗദിയിലെ ചെറിയ പ്രദേശങ്ങൾ പോലും സന്ദർശിച്ച് അവിടങ്ങളിൽ താമസിച്ച് തനിമയുടെ വൈവിധ്യമാർന്ന പ്രവർത്തനങ്ങൾ വ്യവസ്ഥാപിതമാക്കുവാൻ അദ്ദേഹത്തിനു സാധിച്ചു. ഹൃദ്യമായ പെരുമാറ്റവും പണ്ഡിതോചിതമായ പ്രഭാഷണങ്ങളും പ്രവാസികളെ ധാരാളമായി ആകർഷിച്ചു. പൊതുവേദികളിലും ജാലിയാത്തുകളിലും അദ്ദേഹം പ്രഭാഷണങ്ങൾ നിർവഹിച്ചിരുന്നു.

വിവിധ സാമൂഹിക, സാംസ്കാരിക, രാഷ്​ട്രീയ മേഖലകളിൽ പ്രവർത്തിക്കുന്ന പ്രവാസികളെ ഒന്നിപ്പിക്കുന്നതിലും അബ്​ദുല്ല മൗലവി നൽകിയ സംഭാവനകൾ എക്കാലത്തും സ്മരിക്കപ്പെടും. ഹജ് യാത്രാസംഘങ്ങൾക്കും അദ്ദേഹം നേതൃത്വം നൽകിയിരുന്നു. അന്ധവിശ്വാസങ്ങളിൽ നിന്നും തീവ്രചിന്താഗതികളിൽ നിന്നും പിന്തിരിയാൻ പ്രാപ്തരാക്കിയതോടൊപ്പം സേവന സംരംഭങ്ങളിൽ യോജിപ്പോടെ മുന്നേറുന്നതിന് പ്രവാസി മലയാളികളെ സജ്ജരാക്കിയതിൽ സൗദിയിലുണ്ടായിരുന്ന കാലത്ത് അബ്​ദുല്ല മൗലവി നിർവഹിച്ച സേവനങ്ങൾ എടുത്തുപറയേണ്ടതാണെന്നും തനിമ കേന്ദ്രസമിതി അനുസ്മരിച്ചു.

Tags:    
News Summary - en abdulla moulavi death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.