വാക്സിൻ സ്വീകരിക്കുന്ന മലയാളി വിദ്യാർഥി സിനാൻ സജീർ
ദമ്മാം: സൗദിയിൽ ഈ മാസം 50 ലക്ഷം വിദ്യാർഥികൾക്ക് കോവിഡ് പ്രതിരോധ വാക്സിൻ നൽകാൻ പദ്ധതിയിട്ട് ആരോഗ്യ, വിദ്യാഭ്യാസ മന്ത്രാലയങ്ങൾ. 12 വയസ്സിന് മുകളിലുള്ള കുട്ടികൾക്കാണ് കുത്തിവെപ്പ്.ഇതു കൂടാതെ വിദ്യാഭ്യാസ മേഖലയിലെ എല്ലാവർക്കും അതിവേഗം വാക്സിൻ നൽകുന്നതിനുള്ള നടപടികളും സ്വീകരിക്കും.
എത്രയും വേഗം വിദ്യാഭ്യാസരംഗം പഴയ തലത്തിലേക്ക് തിരിച്ചെത്തിക്കുകയാണ് ലക്ഷ്യം.അധ്യാപകർ, അഡ്മിനിസ്ട്രേഷൻ സ്റ്റാഫുകൾ, കോളജ് വിദ്യാർഥികൾ, ഫാക്കൽറ്റി അംഗങ്ങൾ, പരിശീലകർ എന്നിവർക്കും എത്രയും വേഗം വാക്സിൻ ലഭ്യമാക്കാനുള്ള നടപടികൾ സ്വീകരിക്കും.
മാത്രമല്ല കൂടുതൽ വിദ്യാർഥികൾക്ക് വാക്സിൻ എത്തിക്കാനുള്ള പദ്ധതിയിൽ ഇവരുടെ സേവനവും ഉപയോഗപ്പെടുത്തും. വാക്സിൻ സ്വീകരിക്കുന്നതോടെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തിൽ വിദ്യാലയങ്ങളിലേക്ക് നേരിട്ടെത്താനുള്ള സാഹചര്യം ഒരുങ്ങും.
എല്ലാ വിദ്യാഭ്യാസ പ്രവർത്തനങ്ങളിലും തടസ്സമില്ലാതെ പെങ്കടുക്കാനാവും.കഴിഞ്ഞയാഴ്ച മുതലാണ് 12 നും 18 നും ഇടയിലുള്ള വിദ്യാർഥികൾക്ക് 'ഫൈസർ' വാക്സിൻ നൽകാനുള്ള തീരുമാനം ആരോഗ്യ വകുപ്പ് പ്രഖ്യാപിച്ചത്.
നിലവിൽ ഉപയോഗിക്കുന്ന വാക്സിനുകളിൽ ഏറ്റവും ഫലപ്രദമെന്ന് പഠനങ്ങളിൽ തെളിഞ്ഞ വാക്സിനാണ് ഫൈസർ. ഇത് 96 ശതമാനം ഫലപ്രദമാെണന്ന് ഇംഗ്ലണ്ടിൽ നടന്ന ഫലങ്ങൾ വ്യക്തമാക്കിയിരുന്നു.
ഒന്നര വർഷത്തിലധികമായി നീളുന്ന സാധാരണ ജീവിത പ്രതിസന്ധിയെ മറികടക്കാനുള്ള ഏക മാർഗം എല്ലാവരും വാക്സിൻ സ്വീകരിക്കുക മാത്രമാെണന്ന് വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നു. സൗദിയിൽ 75 ശതമാനത്തോളം വാക്സിൻ വിതരണം പുരോഗമിച്ചിട്ടുണ്ട്.
ഇതിനെ മുൻ നിർത്തി മിക്ക മേഖലകളിലും ജീവിതം സാധാരണ ഗതിയിലേക്ക് എത്തിക്കുന്നതിനുള്ള നടപടികൾ അധികൃതർ ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
വീടകങ്ങളിൽ കുടുങ്ങിപ്പോയ വിദ്യാർഥികളെ ക്ലാസ് മുറികളിലേക്ക് എത്തിക്കുന്നതിലൂടെ സാമൂഹിക ചലനങ്ങളിൽ വലിയ മാറ്റമാണ് പ്രതിഫലിക്കുക. മലയാളികൾ ഉൾപ്പടെയുള്ള നിരവധി പ്രവാസി വിദ്യാർഥികൾ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്. കുട്ടികൾക്ക് പെെട്ടന്ന് തന്നെ വാക്സിൻ ലഭ്യമാകുന്നുണ്ട്.
വാക്സിൻ സ്വീകരിക്കാൻ പരീക്ഷകൾ അവസാനിക്കുന്ന അടുത്തയാഴ്ച വരെ കാത്തിരിക്കുകയാണ് മലയാളികളിലധികവും. വാക്സിൻ സ്വീകരിച്ചാൽ നാട്ടിലേക്കുള്ള യാത്രയും തിരിച്ചുവരവും തരപ്പെടുമെന്നും ഇവർ പ്രതീക്ഷിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.