റിയാദ്: സൗദി അറേബ്യയിൽ കോവിഡ് രോഗികളുടെ എണ്ണം ആയിരം കടന്നു. വ്യാഴാഴ്ച പുതുതായി 112 പേർക്ക് കൂടി വൈറസ് ബാ ധ സ്ഥിരീകരിച്ചെന്നും ഇതോടെ ആകെ രോഗികളുടെ എണ്ണം 1012 ആയെന്നും സൗദി ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ് ദുൽ അലി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വ്യാഴാഴ്ച ഒരാളുടെ കൂടി മരണം സ്ഥിരീകരിച്ചതോടെ ആകെ മരിച്ചവരുടെ എണ്ണം മൂന്നായി. മദീനയിൽ ഒരു വിദേശിയുടെ മരണമാണ് രജിസ്റ്റർ ചെയ്തത്. ഇതുവരെ മരിച്ച മൂന്നുപേരും വിദേശികളാണ്.
ആദ്യ മരണം രജിസ്റ്റർ ചെയ്തതും മദീനയിലായിരുന്നു. അഫ്ഗാൻ പൗരനായിരുന്നു അത്. ശേഷം മക്കയിലും ഒരു മരണം റിപ്പോർട്ട് ചെയ്തു. രണ്ടും മൂന്നും മരണങ്ങൾ ഏത് രാജ്യക്കാരുടേതെന്ന് അധികൃതർ വെളിപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച പുതുതായി നാലുപേർ കൂടി സുഖം പ്രാപിച്ചു. രാജ്യത്തെ മൊത്തം രോഗമുക്തരുടെ എണ്ണം 33 ആയി. വ്യാഴാഴ്ചയിലെ പുതിയ കേസുകളിൽ കൂടുതലും രജിസ്റ്റർ ചെയ്തിരിക്കുന്നത് റിയാദിലാണ് -34. മക്കയിൽ 26, താഇഫിൽ 18, ജിദ്ദയിൽ 13, ദമ്മാമിൽ ആറ്, ഖത്വീഫിൽ അഞ്ച്, മദീനയിൽ മൂന്ന്, അൽഖോബാറിലും ഹൊഫൂഫിലും രണ്ടുവീതവും ദഹ്റാൻ, ബുറൈദ, ഖഫ്ജി എന്നിവിടങ്ങളിൽ ഒാരോന്ന് വീതവും രോഗികൾ രജിസ്റ്റർ ചെയ്തു.
ഇവരിൽ 12 പേർ കോവിഡ് ബാധിത രാജ്യങ്ങളിൽ നിന്ന് സൗദിയിൽ തിരിച്ചെത്തിയവരാണ്. ബാക്കി 100 പേർക്ക് രാജ്യത്ത് നേരത്തെ രോഗം സ്ഥിരീകരിച്ചവരിൽ നിന്ന് പകർന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.