റിയാദ്: സൗദി അറേബ്യയിൽ പുതുതായി രോഗം ബാധിക്കുന്നവരിൽ ഭൂരിപക്ഷവും വിദേശികൾ. കോ വിഡ് ബാധിതരിൽ വിദേശികളുടെ തോത് 83 ശതമാനമായി ഉയർന്നു. സൗദി പൗരന്മാരുടേത് 17 ശത മാനമായി താഴ്ന്നതായും ഞായറാഴ്ച മരിച്ച അഞ്ചു പേരും വിദേശികളാണെന്നും പതിവ് വാർത്തസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയ വക്താവ് ഡോ. മുഹമ്മദ് അബ്ദു അൽഅലി പറഞ്ഞു.
ആേരാഗ്യ വകുപ്പിെൻറ ഫീൽഡ് സർവേയിലൂടെയാണ് കൂടുതലും രോഗികളെ കണ്ടെത്തുന്നത്. പുതുതായി 1088 പേരിലാണ് രോഗം സ്ഥിരീകരിച്ചത്. ആകെ രോഗബാധിതരുടെ എണ്ണം 9362 ആയി. പുതുതായി രേഖപ്പെടുത്തിയ മരണങ്ങളിൽ നാലെണ്ണം മക്കയിലും ഒന്ന് ജിദ്ദയിലുമാണ്. ഇതോടെ, മരണസംഖ്യ 97 ആയി. മരണപ്പെട്ടവർ 37നും 64നും ഇടയിൽ പ്രായമുള്ളവരാണ്.
പുതുതായി 69 പേർ സുഖം പ്രാപിച്ചു. 1398 പേർ ഇതോടെ, രോഗമുക്തരായി. ബാക്കി 7867 പേർ ചികിത്സയിൽ കഴിയുന്നു. ഇതിൽ 93 പേർ ഗുരുതരാവസ്ഥയിൽ തീവ്രപരിചരണ വിഭാഗത്തിലാണ്. കോവിഡ് ബാധിതരുടെ എണ്ണത്തിൽ മക്ക മേഖല മുന്നിലായി. ഇതുവരെ അവിടെ 2150 പേരിലാണ് രോഗം സ്ഥിരീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.