റിയാദ്: സൗദി പൗരന്മാർക്കുള്ള വിസ ഇളവ് 2026 ഡിസംബർ 31 വരെ നീട്ടിയതായി ചൈനീസ് സർക്കാർ വ്യക്തമാക്കി. ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന്റെ ആഴം പ്രതിഫലിപ്പിക്കുകയും ടൂറിസം, സാംസ്കാരിക, സാമ്പത്തിക വിനിമയങ്ങൾ ശക്തിപ്പെടുത്തുകയും ചെയ്യുന്നതാണ് ഈ നീക്കം.
നിർദ്ദിഷ്ട വ്യവസ്ഥകൾക്കനുസൃതമായി മുൻകൂർ വിസ എടുക്കാതെ തന്നെ സൗദി പൗരന്മാർക്ക് ചൈനയിലേക്ക് പ്രവേശിക്കാൻ ഈ ഇളവ് അനുവദിക്കുന്നു. യാത്ര സുഗമമാക്കുന്നതിനും രണ്ട് ജനതകൾ തമ്മിലുള്ള സഹകരണം വർധിപ്പിക്കുന്നതിനും ഇത് സഹായിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.