കാലിക്കറ്റ് പ്രീമിയർലീഗ് ഭാരവാഹികൾ
കാലിക്കറ്റ് പ്രീമിയർ ലീഗ് സീസൺ വൺ മേയ് 25, 26ന്
ദമ്മാം: കോഴിക്കോട് ജില്ല ക്രിക്കറ്റ് കൂട്ടായ്മ സംഘടിപ്പിക്കുന്ന പ്രീമിയർ ലീഗ് ക്രിക്കറ്റ് ടൂർണമെൻറ് മേയ് 25, 26 തീയതികളിൽ നടക്കും.
ഐ.പി.എൽ മാതൃകയിൽ ജില്ലയിലെ വിവിധ ടൗണുകളുടെ പേരിൽ ടീമുകളെ ഉൾപ്പെടുത്തിയാണ് സീസൺ ഒന്നിന് തുടക്കം കുറിക്കുക. ദമ്മാമിലെ ഗൂക്കാ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിലാണ് മത്സരങ്ങൾ. എട്ടു ടീമുകളാണ് മത്സരത്തിൽ പങ്കെടുക്കുകയെന്ന് ഭാരവാഹികൾ വാർത്താകുറിപ്പിൽ അറിയിച്ചു.
അൽഖോബാറിലെ വെൽക്കം റസ്റ്റാറൻറിൽ ചേർന്ന ജനറൽബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. അസ്ലം ഫറോക്ക് (പ്രസി.), ജോജോ അടിവാരം (ജന. സെക്ര.), ഫവാസ് (ട്രഷ.), സുറാബ് (ചെയർ.), കുമാർ (വൈ. ചെയർ.), സിനജ് (കൺ.), ഷാനവാസ്, ഷൈജൽ ബാലുശ്ശേരി (വൈ. പ്രസി.), റൂസ്തം, റഹ്മാൻ (സെക്ര.), ഉനൈസ് (സോഷ്യൽ മീഡിയ കൺ.), നിധീഷ്, ഷമീർ, ശ്യാം, രഗീഷ്, ഷനിൽ, ഹംദാൻ, റിയാസ്, ഷബീബ്, ഫഹദ്, ജവാദ്, പ്രസൂൺ, ആഷിഫ്, താഹിർ, അബി, രഞ്ജിത്ത് (എക്സിക്യുട്ടീവ് അംഗങ്ങൾ) എന്നിവരടങ്ങിയ ഭരണസമിതിയെയാണ് തെരഞ്ഞെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.