റിയാദിൽ കത്തിക്കുത്തേറ്റ്​ മരിച്ച തെലുങ്ക് ദമ്പതികളുടെ മൃതദേഹം ഇന്ന്​ നാട്ടിലേക്ക് കൊണ്ടുപോകും​

റിയാദ്: കഴിഞ്ഞ മാസം 26ന്​ രാത്രിയിൽ റിയാദിലെ ഹാരയിൽ സ്വന്തം ഫ്ലാറ്റിനുള്ളിൽ കത്തി​ക്കുത്തേറ്റ്​ മരിച്ച ആന്ധ്രാപ്രദേശിലെ രാജമഹേന്ദ്രി സ്വദേശികളായ പ്രഭാകർ ഗാലി രവി (55), ഭാര്യ ശ്രീദേവി (54) ദമ്പതികളുടെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും. പുലർച്ച ഒന്നിന്​ റിയാദിൽനിന്ന്​ പുറപ്പെടുന്ന ഫ്ലൈനാസ്​ വിമാനത്തിൽ ഹൈദരാബാദിലെത്തിക്കും. ആത്മഹത്യ ചെയ്​തെന്ന്​ കരുതുന്ന, ഇവരുടെ കൗമാരക്കാരനായ ഏക മകൻ ഇസ്ര ആകുലസ്​ (15) ​ന്റെ മൃതദേഹം നാളെ രാത്രിയിൽ നാട്ടിലേക്ക്​ കൊണ്ടുപോകും.

പ്രഭാകർ ഗാലി രവി റിയാദിലെ ഒരു കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജിനീയറായിരുന്നു​. ഭാര്യ ശ്രീദേവി റിയാദിൽ തന്നെ ഒരു ഇന്ത്യൻ സ്കൂളിലെ അധ്യാപികയുമായിരുന്നു. ഇതേ സ്കൂളിലെ 12ാം ക്ലാസ് വിദ്യാർഥിയായിരുന്നു മകൻ​ ഇസ്ര ആകുലസ്. ഹാരയിലാണ്​ ദീർഘകാലമായി ഈ കുടുംബം താമസിച്ചിരുന്നത്​.

വർഷങ്ങളായി റിയാദിൽ താമസിക്കുന്ന ഇവർ പ്രവാസി തെലുങ്ക് സമൂഹത്തിനിടയിൽ സുപരിചിതരായിരുന്നു. ഫെബ്രുവരി 26ന്​ രാത്രിയിലാണ്​ ദാരുണമായ സംഭവം നടന്നത്​​. കത്തി കൊണ്ട്​ നിരവധി കുത്തുകളേറ്റ നിലയിലായിരുന്നു ഇവരുടെ മൃതദേഹങ്ങൾ. സമീപത്തെ മറ്റൊരു ബഹുനില കെട്ടിടത്തി​ന്റെ മുകളിലത്തെ നിലയിൽനിന്ന് മകൻ​ ചാടിമരിക്കുകയായിരുന്നു എന്നാണ്​ നിഗമനം. പൊലീസ്​ അന്വേഷണ നടപടികൾ പുരോഗമിക്കുകയാണ്​. മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സാമൂഹിക പ്രവര്‍ത്തകരായ സിദ്ദീഖ് തുവ്വൂര്‍, മുസമ്മില്‍, ബിനു എന്നിവരാണ് നേതൃത്വം നല്‍കിയത്.

Tags:    
News Summary - Bodies of Telugu couple stabbed to death in Riyadh to be repatriated today

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.