നവാസ് ബഷീർ
Posted On
date_range Updated On
date_range രക്തസമ്മർദ്ദം: കൊല്ലം സ്വദേശി അൽഅഹ്സയിൽ മരിച്ചു
ദമ്മാം: രക്തസമ്മർദ്ദം കൂടിയതിനെ തുടർന്ന് കൊല്ലം സ്വദേശി കിഴക്കൻ സൗദിയിലെ അൽഅഹ്സയിൽ മരിച്ചു. പള്ളിമുക്ക് വടക്കേവിള കയ്യാലക്കൽ തോപ്പുവയൽ വീട്ടിൽ നവാസ് ബഷീർ (48) ആണ് മരിച്ചത്.
ഹസ മസ്‌റൂയിയായിൽ താമസിച്ചിരുന്ന നവാസിനെ നാലു ദിവസം മുമ്പ് രക്തസമ്മർദ്ദം വർധിച്ചതിനാൽ സുഹൃത്തുക്കൾ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് വെള്ളിയാഴ്ച രാവിലെയാണ് മരണം. നവയുഗം സാംസ്കാരികവേദി ഹസ മേഖല കമ്മിറ്റി ആക്റ്റിങ് പ്രസിഡന്‍റ് സിയാദിന്‍റെ സഹോദരി പുത്രനാണ്.
പിതാവ്: പരേതനായ ബഷീർ, മാതാവ്: നസീമ ബീവി. ഭാര്യ: ഷാഹിന. മക്കൾ: സൈദാലി, സൽമാൻ. നവയുഗം ജീവകാരുണ്യവിഭാഗത്തിന്‍റെ നേതൃത്വത്തിൽ മൃതദേഹം നാട്ടിലേക്കയക്കാൻ നടപടി പുരോഗമിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.