റിയാദ്: സൗദിയുടെ സാമ്പത്തികാവസ്ഥ സന്തുലിതമാക്കാനുള്ള പദ്ധതികള്‍ മൂന്ന് വര്‍ഷം കൂടി നീട്ടേണ്ടിവരുമെന്ന് ധനകാര്യ മന്ത്രി മുഹമ്മദ് അല്‍ജദ് ആന്‍ വ്യക്തമാക്കി. 2020 ഓടെ സന്തുലിത സാമ്പത്തികാവസ്ഥ കൈവരിക്കാനാവുമെന്നാണ് ദേശീയ പരിവര്‍ത്തന പദ്ധതിയുടെ വെളിച്ചത്തില്‍ സൗദി പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ സന്തുലിത ബജറ്റിന് 2023 വരെ കാത്തിരിക്കേണ്ടിവരും. 2015 മുതലാണ് സൗദിയില്‍ കമ്മി ബജറ്റ് ആരംഭിച്ചത്. സാമ്പത്തിക പരിഷ്കരണത്തിലൂടെയും പെട്രോളിതര വരുമാനത്തിലൂടെയും രാഷ്ട്രത്തിെൻറ കമ്മി നികത്താനാണ് ധനകാര്യ മന്ത്രാലയം ഉദ്ദേശിക്കുന്നത്. സൗദി വിഷന്‍ 2030, ദേശീയ പരിവര്‍ത്തന പദ്ധതി 2020 എന്നിവ ഇതിന് സഹായകമാവുന്ന സംരംഭങ്ങളാണ്. സാമ്പത്തിക പരിഷ്കരണ രംഗത്ത് പുതിയ പദ്ധതികള്‍ അടുത്ത വര്‍ഷം പ്രഖ്യാപിക്കുമെന്നും ധനകാര്യ മന്ത്രി കൂട്ടിച്ചേര്‍ത്തു. അതേസമയം 2018 പ്രതീക്ഷയുടെ സാമ്പത്തിക വര്‍ഷമായിരിക്കും. അന്താരാഷ്ട്ര സാമ്പത്തിക നിരീക്ഷകരുടെ വിലയിരുത്തലനുസരിച്ച് സൗദിയുടെ സാമ്പത്തിക നില ഭദ്രമാണെന്നും പല സ്ഥാപനങ്ങളും സൗദിക്ക് എ പ്ലസ് പദവി നല്‍കിയിട്ടുണ്ടെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
രാജ്യത്തിെൻറ വാണിജ്യ നിലവാരം, വിദേശ നിക്ഷേപ നീക്കിയിരുപ്പ്, പൊതുകടം നിയന്ത്രിക്കാനായത്, സാമ്പത്തിക പരിഷ്കരണത്തില്‍ കൈവരിച്ച നേട്ടങ്ങള്‍ എന്നിവ പരിഗണിച്ചാണ് അന്താരാഷ്ട്ര വേദികള്‍ സൗദിക്ക് ഈ പദവി അംഗീകരിക്കുന്നതെന്നും മന്ത്രി വിശദീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.