റിയാദ്: 140 പേരുടെ മരണത്തിനിടയാക്കിയ കഴിഞ്ഞയാഴ്ചയിലെ സന്‍ആ മിസൈലാക്രമണം തെറ്റായ വിവരത്തിന്‍െറ അടിസ്ഥാനത്തിലായിരുന്നുവെന്ന് സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന. യമനിലെ സ്രോതസുകളില്‍ നിന്ന് ലഭിച്ച വിവരത്തെ തുടര്‍ന്നാണ് കെട്ടിടം ആക്രമിച്ചതെന്നും നടപടിക്ക് സൈനിക സഖ്യത്തിന്‍െറ സെന്‍ട്രല്‍ കമാന്‍ഡ് അനുമതി നല്‍കിയിരുന്നില്ളെന്നും സംഭവം അന്വേഷിച്ച ജോയിന്‍റ് ഇന്‍സിഡന്‍റ് അസസ്മെന്‍റ് ടീം (ജെ.ഐ.എ.റ്റി) റിയാദില്‍ പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി. സൗദി അറേബ്യയുടെ ദേശീയ വാര്‍ത്ത ഏജന്‍സിയായ എസ്.പി.എയാണ് ശനിയാഴ്ച റിപ്പോര്‍ട്ട് പുറത്തുവിട്ടത്. മരിച്ചവരുടെ ആശ്രിതര്‍ക്ക് നഷ്ടപരിഹാരവും പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സയും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈമാസം എട്ടാം തിയതിയാണ് യമന്‍ തലസ്ഥാനമായ സന്‍ആയില്‍ നടന്ന ഒരു മരണാനന്തര ചടങ്ങിലേക്ക് മിസൈല്‍ ആക്രമണം ഉണ്ടായത്. സംഭവത്തില്‍ 140 പേര്‍ മരിക്കുകയും 600 ലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. ഇറാന്‍ പിന്തുണയുള്ള സായുധ സംഘമായ ഹൂതികളുടെ നിയന്ത്രണത്തിലാണ് 2014 മുതല്‍ സന്‍ആ നഗരവും പരിസരപ്രദേശവും. സന്‍ആയിലെ വിമത സര്‍ക്കാരിലെ ആഭ്യന്തര മന്ത്രി ബ്രിഗേഡിയര്‍ ജലാല്‍ അല്‍ റുവൈശാനിന്‍െറ പിതാവിന്‍െറ മരണാനന്തര ചടങ്ങാണ് അല്‍ ഖമീസാന്‍ തെരുവില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഹാളില്‍ നടന്നത്. മുതിര്‍ന്ന ഹൂതി നേതാക്കള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് ആള്‍ക്കാര്‍ അനുശോചനം അറിയിക്കാന്‍ ഇവിടെ ഒത്തുകൂടിയിരുന്നു. ഇതിനിടയിലാണ് കെട്ടിടത്തിന് നേര്‍ക്ക് വ്യോമാക്രമണം ഉണ്ടായത്.
സഖ്യസേനക്ക് ഇന്‍റലിജന്‍സ് വിവരങ്ങള്‍ കൈമാറുന്ന യമനി പ്രസിഡന്‍സി ഓഫ് ദ ജനറല്‍ ചീഫ് ഓഫ് സ്റ്റാഫില്‍ നിന്നാണ് ഈ പ്രദേശം ആക്രമിക്കണമെന്ന വിവരം കിട്ടിയതെന്നാണ് അന്വേഷണസംഘം കണ്ടത്തെിയിരിക്കുന്നത്. സായുധരായ നിരവധി ഹൂതി നേതാക്കള്‍ സ്ഥലത്തുണ്ടെന്നും ന്യായമായ സൈനിക ലക്ഷ്യം തന്നെയാണെന്നും ഈ സ്രോതസ്സില്‍ നിന്ന് ആവര്‍ത്തിച്ചുകൊണ്ടിരുന്നു. ഇതേതുടര്‍ന്ന് സഖ്യസേനയുടെ യമനില്‍ സ്ഥിതി ചെയ്യുന്ന എയര്‍ ഓപറേഷന്‍ സെന്‍റര്‍ നടപടിക്ക് നിര്‍ദേശിച്ചു.
നടപടിക്ക് മുതിരുംമുമ്പ് സെന്‍ട്രല്‍ കമാന്‍ഡിന്‍െറ അനുമതി തേടേണ്ടിയിരുന്നു. പക്ഷേ, അതുണ്ടായില്ല. സഖ്യസേനയുടെ ആക്രമണ നിയമങ്ങളുടെ കടുത്ത ലംഘനമായിരുന്നു ഇത്. സാധാരണക്കാര്‍ക്ക് ജീവഹാനി ഉണ്ടാകുന്ന ആക്രമണം വേണ്ടെന്ന പൊതുധാരണയാണ് ഇവിടെ മറികടന്നത്. തെറ്റായവിവരം, നടപടിക്രമങ്ങളുടെ ലംഘനം തുടങ്ങിയ പിഴവുകളെ തുടര്‍ന്ന് വിമാനം പ്രദേശം ആക്രമിക്കുകയും സാധാരണക്കാര്‍ക്ക് ജീവഹാനിയും പരിക്കും സംഭവിക്കുകയുമായിരുന്നുവെന്നും റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. സഖ്യസേനയുടെ ആക്രമണനയം അടിയന്തിരമായി പുന$പരിശോധിക്കാനും ഇരകള്‍ക്ക് നഷ്ടപരിഹാരം നല്‍കാനും ഉന്നതതലത്തില്‍ തീരുമാനമെടുത്തിട്ടുണ്ട്. പിഴവുകള്‍ വരുത്തിയവര്‍ക്കെതിരെ കര്‍ക്കശ നടപടിയെടുക്കാനും അന്വേഷണ സംഘം ശിപാര്‍ശ ചെയ്യുന്നു. സംഭവമുണ്ടായി ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ അഗാധമായ ഖേദം രേഖപ്പെടുത്തി ഐക്യരാഷ്ട്ര സഭ സുരക്ഷ കൗണ്‍സിലിന് സൗദി അറേബ്യ കത്ത് നല്‍കിയിരുന്നു.
പരിക്കേറ്റവര്‍ക്ക് വിദേശ ചികിത്സ ഉറപ്പാക്കാന്‍ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവും ഉത്തരവിട്ടു. കിങ് സല്‍മാന്‍ സെന്‍റര്‍ ഫോര്‍ റിലീഫ് ആന്‍ഡ് ഹ്യുമാനിറ്റേറിയന്‍ എയ്ഡിന്‍െറ നേതൃത്വത്തിലാണ് ചികിത്സക്ക് വേണ്ട സഹായം ചെയ്യുന്നത്. ഇതിനായി 200 ദശലക്ഷം റിയാല്‍ അനുവദിച്ചുകഴിഞ്ഞു.
പരിക്കേറ്റവരെ സമീപ രാഷ്ട്രമായ സുഡാനിലേക്ക് കൊണ്ടുപോകുന്നതിനാണ് ആദ്യം ആലോചിച്ചിരുന്നത്. അതിനിടെ സൗദിയുടെ നിര്‍ദേശപ്രകാരം ശനിയാഴ്ച ഉച്ചയോടെ ഒമാന്‍ എയര്‍വേയ്സിന്‍െറ വിമാനം സന്‍ആ വിമാനത്താവളത്തിലത്തെിയതായി വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു.
ഗുരുതരമായി പരിക്കേറ്റ 115 പേരെ രാജ്യത്തിന് പുറത്തത്തെിക്കുകയാണ് ഈ വിമാനത്തിന്‍െറ ദൗത്യം. സുഡാനിലാണോ ഒമാനിലാണോ ഇവരുടെ ചികിത്സ നടത്തുകയെന്ന് വ്യക്തമായിട്ടില്ല. സന്‍ആയില്‍ നേരത്തെ കുടുങ്ങിപ്പോയ പാശ്ചാത്യര്‍ ഉള്‍പ്പെടെയുള്ളവരെ ഒഴിപ്പിച്ചതും ഒമാന്‍ വിമാനത്തിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.