ജിദ്ദ: പിഞ്ചുകുഞ്ഞിനെ ഒരു കൈയിൽ തൂക്കിപ്പിടിച്ച് വെടിയുതിർത്തയാളെ പിടികൂടിയതായി റിയാദ് പൊലീസ് വക്താവ് കേണൽ ശാകിർ ബിൻ സുലൈമാൻ അൽതുവൈജരി വ്യക്തമാക്കി. കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിലാണ് ഒരു കൈയിൽ പിഞ്ചുപൈതലിനെ ചുമന്ന് ഒരാൾ വെടിയുതിർക്കുന്ന വിഡിയോ പ്രചരിച്ചത്. ഇതേ തുടർന്ന് കുറ്റാന്വേഷണ വിഭാഗം നടത്തിയ അന്വേഷണത്തിനിടെയാണ് കുഞ്ഞിെൻറ സഹോദരനായ 12കാരൻ പിടിയിലായത്. ഉപയോഗിച്ച തോക്കും പിടിച്ചെടുത്തു. തുടർ നടപടികളുണ്ടാകുമെന്നും പൊലീസ് വക്താവ് പറഞ്ഞു. കുഞ്ഞിനെ തൂക്കിപ്പിടിച്ച് വെടിയുതിർക്കുന്ന വിഡിയോ പ്രചരിച്ചതോടെ ആളെ സംബന്ധിച്ച വിവരം ലഭിക്കുന്നവർ അറിയിക്കണമെന്ന് തൊഴിൽ സാമൂഹിക വികസന മന്ത്രാലയവും ഇയാളെ എത്രയും വേഗം പിടികൂടണമെന്ന് പബ്ലിക് േപ്രാസിക്യൂട്ടർ ശൈഖ് സഉൗദ് ബിൻ അബ്ദുല്ല അൽമുഅ്ജിബും ആവശ്യപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.