പ്രണയ കാലത്തെ വരവേൽക്കുന്നതിനായി മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് പുറത്തിറക്കിയ ഹാർട്ട് ടു ഹാർട്ട് കലക്ഷന്റെ ലോഞ്ചിങ് ബോളിവുഡ് താരം കരീന കപൂർഖാൻ നിർവഹിക്കുന്നു. മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടീവ് ഡയറക്ടർ എ.കെ നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ ഷാജി കക്കോടി എന്നിവർ സമീപം
ദോഹ: ലോകത്തിലെ ഏറ്റവും വലിയ അഞ്ചാമത്തെ ആഭരണ ശൃംഖലയായ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ്, പ്രണയ കാലത്തെ വരവേൽക്കുന്നതിനായി ഏറ്റവും പുതിയ ഹാർട്ട് ടു ഹാർട്ട് കലക്ഷൻ വിപണിയിലിറക്കി. ബോളിവുഡ് താരവും മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ബ്രാൻഡ് അംബാസഡർ കൂടിയായ കരീന കപൂർഖാൻ ആണ് പുതിയ കലക്ഷൻ അവതരിപ്പിച്ചത്.
മലബാർ ഗ്രൂപ് വൈസ് ചെയർമാൻ കെ.പി അബ്ദുൽ സലാം, മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് ഇന്റർനാഷനൽ ഓപറേഷൻസ് എം.ഡി ഷംലാൽ അഹമ്മദ്, മലബാർ ഗ്രൂപ് എക്സിക്യൂട്ടിവ് ഡയറക്ടർ എ.കെ നിഷാദ്, മലബാർ ഗ്രൂപ് ഡയറക്ടർ അബ്ദുൽ മജീദ്, മാനുഫാക്ച്ചറിങ് ഹെഡ് എ.കെ ഫൈസൽ, ഫിനാൻസ് ആൻഡ് അഡ്മിൻ ഡയറക്ടർ സി.എം.സി അമീർ, ചീഫ് ഡിജിറ്റൽ ഓഫിസർ ഷാജി കക്കോടി, മറ്റു സീനിയർ മാനേജ്മന്റ് അംഗങ്ങൾ, ഉപഭോക്താക്കൾ, അഭ്യുദയകാംക്ഷികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സ് സസൂക്ഷ്മം തയാറാക്കിയ ഹാർട്ട് ടു ഹാർട്ട് കലക്ഷനിൽ ഹൃദയാകൃതിയിലുള്ള 225 ലധികം ഡിസൈനുകളാണുള്ളത്. 870 ദിർഹം മുതൽ വിലയിലാണ് ഈ കലക്ഷൻ ലഭ്യമാവുക. ഈ കളക്ഷനിലെ വജ്രാഭരണങ്ങൾ വാങ്ങുന്നവർക്ക് കാൽവിൻ ക്ലൈൻ അല്ലെങ്കിൽ ആൻ ക്ലൈൻ എന്നീ പ്രശസ്ത ബ്രാൻഡുകളിലുള്ള വാച്ചുകൾ സൗജന്യമായി ലഭിക്കും.
ഈ പരിമിതകാല ഓഫർ ഫെബ്രുവരി 15 വരെ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ എല്ലാ ഷോറൂമുകളിലും ലഭ്യമാവും.വ്യത്യസ്ത അഭിരുചികൾക്കും ഗിഫ്റ്റിങ് ആവശ്യങ്ങൾക്കും അനുയോജ്യമായ രീതിയിലാണ് ഈ കലക്ഷൻ രൂപകൽപന ചെയ്തിട്ടുള്ളത്. ലൈറ്റ് വെയ്റ്റ് നെക്ലേസുകൾ, പെൻഡന്റുകൾ, വളകൾ,ബ്രേസ്ലെറ്റ്, കമ്മലുകൾ, മോതിരങ്ങൾ എന്നിവയുടെ വിപുലമായ ശേഖരം ഈ കളക്ഷനിൽ ഒരുക്കിയിട്ടുണ്ട്. അംഗീകൃത സ്രോതസ്സുകളിൽ നിന്നും ഉത്തരവാദിത്തത്തോടെ ശേഖരിച്ച പ്രകൃതിദത്ത വജ്രങ്ങളിലും 18 കാരറ്റ് സ്വർണത്തിലുമാണ് ഹാർട്ട് ടു ഹാർട്ട് കലക്ഷൻ രൂപകൽപന ചെയ്തിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.