മക്ക: സൽസ്വാഭാവം മുറുകെ പിടിക്കുന്നവർക്കേ യഥാർഥ ജീവിതവിജയം െകെവരിക്കാൻ സാധിക്കൂവെന്ന് അറഫ പ്രഭാഷണം നിർവഹിച്ച് മദീന മസ്ജിദുന്നബവി ഇമാം ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് പറഞ്ഞു.
നല്ല സ്വഭാവം പിൻപറ്റുന്നവർക്കാണ് നല്ല വ്യക്തികളാകാൻ സാധിക്കുക. ഉത്തമ സ്വഭാവികൾക്ക് ദൈവം ഉയർന്ന പ്രതിഫലം നിശ്ചയിച്ചിട്ടുണ്ട്. അത്തരം സ്വഭാവങ്ങൾ ഏതെല്ലാമെന്ന് ഖുർആനും സുന്നത്തും വ്യക്തമാക്കിയിട്ടുണ്ട്. അവ പഠിക്കാനും പ്രാധാന്യം ജനങ്ങളെ ബോധ്യപ്പെടുത്താനും ശ്രമിക്കേണ്ടതുണ്ട്. മുഴുജീവതത്തിലും ദൈവഭക്തിയുള്ളവരായിരിക്കുക. അല്ലാഹുവും പ്രവാചകനും കൽപിച്ചതനുസരിച്ച് ജീവിതം നയിക്കണം. കൽപിച്ച കാര്യങ്ങൾ ചെയ്യുകയും നിരോധിച്ചവയിൽ നിന്ന് അകന്ന് നിൽക്കുകയും വേണം.
അവർക്കാണ് ഇഹപര വിജയം. ധാരാളം അനുഗ്രഹങ്ങൾ ഇങ്ങിനെയുള്ളവർക്കുണ്ടാകുമെന്ന് സന്തോഷവാർത്ത അറിയിച്ചിട്ടുണ്ട്. നിർബന്ധാനുഷ്ഠാന കർമങ്ങൾ നിർവഹിക്കണം. അതിലേറ്റം പ്രധാനമാണ് നമസ്കാരം. സൃഷ്ടിയും സ്രഷ്ടാവും സന്ധിക്കുന്ന നിമിഷങ്ങളാണത്. പ്രവാചക പാത പിൻപറ്റണം. മികച്ച മാതൃക പ്രവാചക ജീവിതത്തിലുണ്ട്. ഉദാത്ത സ്വഭാവങ്ങളും പെരുമാറ്റ രീതികളും പ്രവാചകൻ പഠിപ്പിച്ചിട്ടുണ്ട്. സ്നേഹം, സാഹോദര്യം, വിനയം, കാരുണ്യം തുടങ്ങിയവ മുറുകെ പിടിക്കാനും പക, ശത്രുത, വിേദ്വഷം, ചതി, വഞ്ചന എന്നിവ വെടിയാനും ഉണർത്തിയിട്ടുണ്ട്. വാക്കിലും പ്രവൃത്തിയിലും സത്യസന്ധത പുലർത്താനും മാതാപിതാക്കളോട് കരുണ കാണിക്കാനും ഭാര്യമാരോട് നല്ല നിലയിൽ വർത്തിക്കാനും ദാനധർമങ്ങൾ നൽകാനും ആളുകളോട് നല്ലനിലയിൽ വർത്തിക്കാനും ആജ്ഞാപിച്ചിട്ടുണ്ട്. ദൈവസ്മരണയും പ്രാർഥനയും വർധിപ്പിക്കേണ്ട സന്ദർഭമാണ് ഹജ്ജിെൻറ ദിവസങ്ങൾ. പശ്ചാതാപത്തിെൻറ ദിവസമാണ് അറഫയെന്നും ഇമാം പറഞ്ഞു.
അറഫ പ്രസംഗം വിവർത്തനം ചെയ്തത് 30 ലധികം ഭാഷകളിലേക്ക്
മക്ക: മസ്ജിദുന്നമിറയിൽ ഡോ. ഹുസൈൻ ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നടത്തിയ അറഫ പ്രസംഗം തർജ്ജമ ചെയ്തത് 30 ലധികം ഭാഷകളിലേക്ക്. ഇതിനുള്ള സാേങ്കതിക സംവിധാനങ്ങൾ ഒരുക്കിയത് കോട്ടയം സ്വദേശിയായ അമേരിക്കൻ പൗരനായിരുന്നു. ഖാദിമുൽ ഹറമൈൻ ഹജ്ജ്^ഉംറ പദ്ധതിക്ക് കീഴിലാണ് വിവിധ ഭാഷാ വിവർത്തകരെ നിയോഗിച്ച് വയർലസ് സംവിധാനത്തിൽ അറഫാപ്രസംഗം തർജ്ജമ ചെയ്തത്.
സൽമാൻ രാജാവിെൻറ അതിഥികളായി ഹജ്ജിനെത്തിയവർക്ക് ഒരുക്കിയ അറഫയിലെ താമസ സ്ഥലങ്ങളിൽ പ്രസംഗം തത്സയമമെത്തിക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിരുന്നു. 95 രാജ്യങ്ങളിൽ നിന്ന് 5400 ഒാളം ഹാജിമാരാണ് രാജാവിെൻറ ചെലവിൽ ഇത്തവണ ഹജ്ജിനെത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.