Posted On
date_range Updated On
date_range സൗദിയിൽ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശി മരിച്ചു
അൽബാഹ: സൗദിയിലെ ട്രെയിലർ കൊക്കയിലേക്ക് മറിഞ്ഞു കൊല്ലം സ്വദേശിയായ ഡ്രൈവർ മരിച്ചു. കരുനാഗപ്പള്ളി അമൃതപുരി സ്വദേശി കടവത്ത് വീട്ടിൽ നിതീഷ് ആണ് മരിച്ചത്. റിയാദിൽ നിന്നും 850 കിലോമീറ്റർ അകലെ അൽഹന എന്ന സ്ഥലത്ത് വെച്ചാണ് അപകടമുണ്ടായത്. റോഡിലുള്ള ഡിവൈഡർ തകർത്ത് വാഹനം കൊക്കയിലേക്ക് പതിക്കുകയായിരുന്നു. അൽബാഹയിൽ അൽവജ്ന കമ്പനിയിൽ ജീവനക്കാരനായിരുന്നു. മൃതദേഹം നിംറ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.