Posted On
date_range Updated On
date_range സൗദിയിൽ കൊല്ലം സ്വദേശിനി കോവിഡ് ബാധിച്ച് മരിച്ചു
ഖമീസ് മുശൈത്ത്: കോവിഡ് ബാധിച്ച് ഖമീസ് മുശൈത്തിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊല്ലം സ്വദേശിനി മരിച്ചു. ക്ലാപ്പന വരവിള മനക്കൽ വീട്ടിൽ അനിയന്‍റെ ഭാര്യ വിജയമ്മ (52) ആണ് മരിച്ചത്.
ഖമീസ് മുശൈത്തിന് സമീപം ദന്തഹയിൽ കാർ വർക്ക്ഷോപ്പ് നടത്തുന്ന ഭർത്താവിന്‍റെയടുത്ത് രണ്ട് വർഷം മുമ്പ് സന്ദർശന വിസയിൽ മകനുമൊത്ത് എത്തിയതായിരുന്നു ഇവർ. ഭർത്താവുമൊത്ത് നാട്ടിലേക്ക് മടങ്ങാനിരിക്കെ കോവിഡ് ബാധിക്കുകയായിരുന്നു. കുറച്ചു ദിവസങ്ങളായി രോഗം മൂർഛിച്ച് അത്യാസന്ന നിലയിൽ വെന്‍റിലേഷനിൽ ആയിരുന്നു.
മക്കൾ: കിരൺ, അശ്വതി. മരണാനന്തര നടപടികൾക്ക് ഭർത്താവും മകനും സഹോദരൻമാരായ ബാബുവും രാജനുമൊപ്പം കോൺസുലേറ്റ് കമ്യൂണിറ്റി വെൽഫയർ വളണ്ടിയർ അഷ്റഫ് കുറ്റിച്ചലും ബിജു ആർ. നായരും രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.