മുജീബ് എന്ന പേരിലുള്ളവരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി
സംഘടിപ്പിച്ച സംഗമത്തിൽ പങ്കെടുത്തവർ
ദമ്മാം: പ്രവാസികള്‍ക്കിടയില്‍ മുജീബ് എന്ന പേരിലുള്ളവരുടെ കൂട്ടായ്മ രൂപവത്കരിക്കുന്നതിന്റെ ഭാഗമായി ദമ്മാമിലെ മുജീബുമാര്‍ ഒത്തുചേര്‍ന്നു. നാട്ടില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന കേരള മുജീബ് കമ്യൂണിറ്റി എന്ന സംഘടനക്ക് കീഴില്‍ പ്രവാസലോകത്ത് രൂപവത്കരിക്കപ്പെടുന്ന ആദ്യ കൂട്ടായ്മയാണ് ദമ്മാം മുജീബ് കൂട്ടായ്മ. നാട്ടില്‍ നിരവധി സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങൾ കേരള മുജീബ് കമ്യൂണിറ്റി ഇതിനകം നടത്തിക്കഴിഞ്ഞു.
ബംഗ്ലാദേശ് വിമോചന പോരാട്ടത്തിലെ നായകൻ മുജീബ് റഹ്മാനോടുള്ള ആരാധനയാണ് മുജീബ് എന്ന പേരിന് കേരളത്തിൽ പ്രചാരം ലഭിക്കാൻ കാരണമായത്. ബംഗ്ലാദേശിന്റെ പിറവിക്ക് ശേഷമാണ് കേരള മുസ്ലിംകൾക്കിടയിൽ മുജീബ് എന്ന പേരിനോട് പ്രിയമേറിയത്. നാട്ടിലെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന്റെ ഭാഗമായി കേരള മുജീബ് കമ്യൂണിറ്റിയുടെ ഓഫിസ് കൊണ്ടോട്ടിയിലാണ് പ്രവര്‍ത്തിക്കുന്നത്. ദമ്മാമിലെ മുജീബുമാരെ കണ്ടെത്തി അവരെ കൂട്ടായ്മയുടെ ഭാഗമാക്കുന്നതിന്റെ ഭാഗമായി ദമ്മാം റോസ് ഗാര്ഡന് ഓഡിറ്റോറിയത്തില്‍ ആദ്യ സംഗമം സംഘടിപ്പിച്ചു.
മുജീബ് കൊളത്തൂര്‍, മുജീബ് കോഡൂര്‍, മുജീബ് തച്ചമ്പാറ, മുജീബ് പള്ളിപ്പുറം, മുജീബ് ഫറോക്ക്, മുജീബ് കാളികാവ്, മുജീബ് പുത്തൂര്‍, മുജീബ് അങ്ങാടിപ്പുറം, മുജീബ് ചെമ്മാട്, മുജീബ് ഹരിപ്പാട് എന്നിവര്‍ പരിപാടിയില്‍ സംബന്ധിച്ചു. ദമ്മാമിലെ പ്രവാസി സമൂഹത്തോടൊപ്പം ചേര്‍ന്ന് സാമൂഹിക, സംസ്കാരിക, ജീവകാരുണ്യ രംഗത്ത് സജീവ സാന്നിധ്യമാകാനാന് കൂട്ടായ്മ ലക്ഷ്യം വെക്കുന്നതെന്ന് പിന്നണി പ്രവര്‍ത്തകര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.