ദുരിതാശ്വാസവസ്​തുക്കൾ ഗസയിലേക്ക്​ അയക്കാൻ റിയാദിലെ കിങ്​ സൽമാൻ ഹ്യുമാനിറ്റേറിയൻ എയ്ഡ് ആൻഡ് റിലീഫ് സെൻറർ ആസ്ഥാനത്ത്​ തയാറാക്കുന്നു

ഗസ്സയിലേക്ക്​ 700 ടൺ ഇഫ്​താർ വിഭവങ്ങൾ, ദുരിതബാധിതർക്ക്​ സൗദിയുടെ കാരുണ്യം

റിയാദ്​: ദുരിതം പേറുന്ന ഗസ്സയിലെ ജനങ്ങൾക്ക്​ നോമ്പുതുറ വിഭവങ്ങളായി 700 ടൺ ഭക്ഷ്യവസ്​തുക്കൾ സൗദി അറേബ്യയുടെ ജീവകാരുണ്യ ഏജൻസിയായ കിങ്​ സൽമാൻ റിലീഫ് സെൻറർ (കെ.എസ്​ റിലീഫ്​) അയച്ചു. എല്ലാത്തരം ഭക്ഷ്യവസ്​തുക്കളുമടങ്ങിയ ലോഡുകളാണ്​ റിയാദിൽനിന്ന്​ പുറപ്പെട്ടത്​. വസ്​തുക്കളുടെ ശേഖരണവും പാക്കിങ്ങും റിയാദ്​ ന്യൂ ഇൻഡസ്ട്രിയൽ ഏരിയയിലുള്ള കിങ്​ സൽമാൻ റിലീഫ് സെൻറർ വെയർഹൗസിൽ വെച്ച് കഴിഞ്ഞദിവസം പൂർത്തിയാക്കിയപ്പോൾ അതിൽ പ​ങ്കാളിത്തം വഹിക്കാൻ സാധാരണക്കാർ ഉൾപ്പെടെ സമൂഹത്തി​ന്റെ നാനാതുറകളിൽനിന്നുള്ളവർ എത്തിച്ചേർന്നു.

സൗദി വളൻറിയർമാരായി സ്ത്രീകളും പുരുഷന്മാരും കുട്ടികളും രാജകുടുംബാംഗങ്ങളും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ആദ്യവസാനം അവിരാമം പ​ങ്കെടുത്തത്​ ഹൃദയം തൊടുന്ന കാഴ്​ചയായി. അതിലേക്ക്​ വിദേശികളായ നിരവധി പേരും വന്നുചേർന്നു. തങ്ങളുടേതല്ലാത്ത കാരണത്താൽ കൊടും യാതനകളിലേക്ക്​ വലിച്ചെറിയപ്പെട്ട ദുരിതബാധിതർക്ക്​ വേണ്ടി കൈമെയ്​ മറന്നും ഭാഷദേശ വർഗ വർണ വ്യത്യാസമില്ലാതെ ആളുകൾ അണിചേരുന്നതായിരുന്നു കാഴ്​ച.

ഇവരെല്ലാം ചേർന്ന്​​ വസ്​തുക്കളുടെ ശേഖരണവും പാക്കിങ്ങും പൂർത്തിയാക്കി​. ഇതിൽ ഗൾഫ്​ മാധ്യമം പ്രതിനിധികൾക്കും പങ്കെടുക്കാനായി. നിരപരാധികൾക്ക്​ മേൽ ഇസ്രായേലി​ന്റെ രാക്ഷസീയത തുടരു​മ്പോൾ നരകയാതനകളിലേക്ക്​ വലിച്ചെറിയപ്പെടുന്ന നിരപരാധികളായ മനുഷ്യർക്ക്​ സൗദിയിൽനിന്ന്​ രാജകാരുണ്യം ഇടമുറിയാതെ ഒഴുകുന്നത്​ തുടരുകയാണ്​.

Tags:    
News Summary - 700 tons of Iftar food to Gaza

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.