യാംബു: സൗദി അറേബ്യയിലെ പൗരന്മാരുടെയും താമസക്കാരുടെയും ആരോഗ്യം സംരക്ഷിക്കുന്നതിനും അവശ്യവസ്തുക്കളുടെ ലഭ്യത ഉറപ്പുവരുത്താനുമായി റമദാന് മുന്നോടിയായി വാണിജ്യ മന്ത്രാലയം രാജ്യവ്യാപകമായി 37,000-ത്തിലധികം പരിശോധനകൾ പൂർത്തിയാക്കി. രണ്ട് മാസത്തിനിടെ മന്ത്രാലയത്തിന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരീക്ഷണവും പരിശോധനയും ശക്തമാക്കിയിരുന്നു. നിരീക്ഷണം റമദാനിലും തുടരും.വിവിധ റസ്റ്റാറന്റുകൾ, പാചക നിർമാണകേന്ദ്രങ്ങൾ, മാംസം-മത്സ്യ വിൽപന കേന്ദ്രങ്ങൾ, ഷോപ്പിങ് സെന്ററുകൾ, മാർക്കറ്റുകൾ, റമദാൻ പ്രമാണിച്ച് തയാറാക്കിയ പ്രത്യേക ടെന്റുകൾ എന്നിവിടങ്ങളിലാണ് പ്രധാനമായും പരിശോധന നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.