ജിദ്ദ: റിയാദ് പ്രവിശ്യയിലെ ദവാദ്മിക്ക് അടുത്ത് ഹില്ലിത്തിൽ നടക്കുന്ന പുരാവസ്തു ഖനനത്തിെൻറ വിവരങ്ങൾ സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) പുറത്തുവിട്ടു.
ജനവാസ മേഖലയും അതിന് മധ്യത്തിലുണ്ടായിരുന്ന വലിയ മസ്ജിദുമാണ് കണ്ടെത്തലുകളും പ്രധാനം. ഹില്ലിത്ത് ആർക്കിയോളജിക്കൽ സൈറ്റിലെ ആദ്യ സീസൺ ഉദ്ഖനനത്തിെൻറ റിപ്പോർട്ടാണ് പുറത്തുവന്നത്.
മേഖലയുടെ പുരാവസ്തു, ചരിത്ര പ്രാധാന്യം വെളിവാക്കുന്നതാണ് ആദ്യഘട്ട കണ്ടെത്തലുകൾ. ആദ്യകാല ഇസ്ലാമിക വാസ്തുവിദ്യ മാതൃകയിലുള്ള വിസ്തൃതമായ മസ്ജിദാണ് ഖനനത്തിൽ തെളിഞ്ഞതെന്ന് എസ്.സി.ടി.എച്ച് റിയാദ് പ്രവിശ്യ ഡയറക്ടർ അജബ് അൽഉതൈബി പറഞ്ഞു. ധാതുസംസ്കരണത്തിനുള്ള സംവിധാനങ്ങൾ ഉള്ള വീടുകളും ഇവിടെ കണ്ടെത്തിയിട്ടുണ്ട്. ആദ്യകാല ഇസ്ലാമിക ഗ്രന്ഥങ്ങളിൽ പറയുന്ന തരത്തിൽ ധാതുഖനനം, സംസ്കരണം എന്നിവക്കുള്ള തെളിവുകളും ലഭിച്ചു.
സെറാമിക് പാത്രങ്ങൾ, ഗ്ലാസ്, അളവുപാത്രങ്ങൾ എന്നിവയും കിട്ടിയിട്ടുണ്ട്. സജീവമായ വ്യാവസായിക പ്രവർത്തനങ്ങൾ നടന്നിരുന്നതിെൻറ തെളിവും കാണാം. ഉമവി കാലം മുതൽ അബ്ബാസി യുഗത്തിെൻറ ആദ്യം വരെയുള്ളതാണ് ഇവിടെ കണ്ടെത്തിയ വസ്തുക്കളുടെ കാലപഴക്കം.
എസ്.സി.ടി.എച്ച് പ്രസിഡൻറ് അമീർ സുൽത്താൻ ബിൻ സൽമാെൻറ പ്രത്യേക നിർദേശത്തെ തുടർന്നാണ് ഇവിടെ ഖനനവും പഠനവും ആരംഭിച്ചത്.
ഇസ്ലാമിെൻറ ആദ്യകാലം മുതൽ തന്നെ ഖനനപ്രവർത്തനങ്ങൾ നടന്നിരുന്ന സ്ഥലം എന്നതാണ് ഹില്ലിത്തിെൻറ പ്രത്യേകത.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.